രാജ്യത്തെ കൊവിഡ് ബാധിതര്‍ 66 ലക്ഷം കടന്നു,24 മണിക്കൂറില്‍ 74,442 പേര്‍ക്ക് രോഗം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 74,442 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 66,23,816 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്
ആയിരത്തില്‍ കൂടുതല്‍ എന്നും മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നതില്‍ നിന്നും നേരിയ മാറ്റം പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ കാണാവുന്നതാണ്.
ഇന്നലെ മാത്രം 903 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,02,685 ആയി ഉയർന്നു. 55,86,704 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,34,427 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,89,860 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 7,99,82,394 സാംപിളുകൾ ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തു.