കോവിഡ് പിടിമുറുക്കിയതോടെ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു.
കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി20 യില്‍ ശ്രീലങ്ക ജയം സ്വന്തമാക്കി. 20 ഓവറുകളില്‍ വെറും എട്ടു ബൗണ്ടറികള്‍ മാത്രം ഇന്ത്യന്‍ നിര സ്വന്തമാക്കിയ മത്സരം. കോവിഡ് പിടികൂടിയ ഇന്ത്യന്‍ ടീമില്‍ ആദ്യ നിരക്ക് പകരക്കാരായി മൂന്നാം നിര ടീമിനെ ഇറക്കിയ ദ്രാവിഡ് തോല്‍വി സമ്മതിച്ചു.
20 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ഇന്ത്യ എടുത്തത്. മറുപടിയായി ആറു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ലക്ഷ്യം കണ്ടത് അവസാന ഓവറില്‍ രണ്ടു പന്ത് ബാക്കി നില്‍ക്കെയാണ്.
ഇന്ത്യന്‍ ടീമിനെ കോവിഡ് പിടികൂടിയപ്പോള്‍ നായകനായ ശിഖര്‍ ധവാന്‍ പകരം ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ടീമിനെ നയിച്ച ഉപനായകന്‍ ഭുവനേശ്വര്‍ കളിയില്‍ തിളങ്ങി. അതേസമയം ചേതന്‍ സാകരിയുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 3.4 ഓവറില്‍ 34 റണ്‍സ് നേടി. ഒരു വിക്ക്റ്റും വീഴ്ത്താന്‍ താരത്തിന് സാധിച്ചു.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ ജയത്തിന് ചുക്കാന്‍ പിടിച്ച രാഹുല്‍ ചാഹറും ഒട്ടും മോശമായിരുന്നില്ല. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും താരത്തിന് ഒരു വിക്കറ്റെടുക്കാന്‍ കഴിഞ്ഞു.
ശ്രീലങ്ക വിജയത്തോടടുത്തിരുന്നെങ്കിലും പെട്ടെന്ന് അടിയറവ് പറയാതിരിക്കാന്‍ ഇന്ത്യന്‍ ടീം നന്നെ പ്രയത്‌നിച്ചിരുന്നു. അതേസമയം 34 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.