ഇന്ത്യൻ വ്യോമസേനയും ഫിക്കിയും ചേർന്നുള്ള ഡ്രോൺ പ്രദർശനം ഒക്ടോബർ 31 ന് തിരുവനന്തപുരത്ത്

ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വായുസേനാ ആസ്ഥാനവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യും സംയുക്തമായി ഒക്ടോബർ 31-ന് തിരുവനന്തപുരം സംഘടിപ്പിക്കുന്നതാണ് “Drone Applications for Indian Air Force – Unmanned Aerial Systems for Logistics and Mobility Solutions for Islands” എന്ന വിഷയത്തിലുള്ള വ്യവസായ സമ്പർക്ക പരിപാടിയും പ്രദർശനവും.
പരിപാടിയിൽ പ്രതിരോധ മന്ത്രാലയം, ഇന്ത്യൻ സായുധസേനയുടെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, അക്കാദമിക് പ്രതിനിധികൾ, അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (UAS) രംഗത്തെ വിദഗ്ധർ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ പ്രധാന ലക്ഷ്യം, ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകൾ എന്നിവിടങ്ങളിലെ ലോജിസ്റ്റിക് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി “ഓവർ ദി സീ കാർഗോ ഡ്രോണുകൾ” വികസിപ്പിക്കുക എന്നതാണ്. ഇത് മെഹർ ബാബ-4 മത്സരം മുഖേന മുന്നോട്ട് കൊണ്ടുപോകും.
ദ്വീപ് പ്രദേശങ്ങളിലെ സായുധസേനയ്ക്കായി അൺമാൻഡ് ഏരിയൽ സിസ്റ്റംസ് ഉപയോഗിച്ച് ലോജിസ്റ്റിക് പരിഹാരങ്ങളും മൊബിലിറ്റി സൊല്യൂഷനുകളും വികസിപ്പിക്കുന്നതിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും ഭാവി പദ്ധതികൾക്കും അനുബന്ധ സാങ്കേതിക വിദ്യകൾക്കും അടിത്തറ പാകാനുമാണ് ഈ വേദി ലക്ഷ്യമിടുന്നത്.
Tag: Indian Air Force and FICCI to jointly organize drone exhibition in Thiruvananthapuram on October 31