
നിർണായക വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് 89 ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് ഇന്ത്യൻ കരസേനയുടെ നിർദേശം. ഫേസ്‍ബുക്ക്, പബ്‍ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാനാണ് കരസേന നിർദേശം നൽകിയത്. വിവരച്ചോർച്ച തടയാനാണ് ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് നിർദേശം നൽകിയതെന്ന് ആർമി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഫേസ് ബുക്ക്,ഇൻസ്റ്റാഗ്രാം, സ്നാപ് ചാറ്റ്, വി ചാറ്റ്, ട്രൂ കാളർ, ടിക് ടോക്, തുമ്പിർ, റെഡിറ് , കിക് ,വൈബർ ,ഐഎംഓ,നാനോ ലൈവ് തുടങ്ങി
89 ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, നിരോധിത ആപ്പുകളുടെ പട്ടികയിൽ വാട്ട്സാപ്പ് ഇല്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തുടർന്ന് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്ത് ദിവസങ്ങൾ മുൻപ് 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇന്ത്യ ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിക്കുന്നത്. ഇതിന് പിറകെയാണ് ആപ്പുകൾ ഡിലീറ്റ് ചെയ്യണമെന്ന് ഇപ്പോൾ സൈന്യത്തിന് കർശന നിർദേശം നൽകിയിരിക്കുന്നത്.