Deathindiainternational newsLatest News

പഹൽഗ്രാം ഭീകരക്രമണത്തിന്റെ മുഖ്യ സൂത്രദാരൻ ഹാഷിം മൂസയെ വധിച്ചു ഇന്ത്യൻ സൈന്യം;ഓപ്പറേഷൻ മഹാദേവ്

ജമ്മുകശ്മീരിൽ ആക്രമണം നടത്തിയ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.പഹൽഗ്രാം ഭീകരക്രമണത്തിന്റെ മുഖ്യ സൂത്രദാരൻ ഹാഷിം മൂസയെ വധിച്ചു ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ മഹാദേവിലൂടെയാണ് വധിച്ചത്. മൂന്ന് ഭീകരരെയും കൂടി വധിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.ഇന്ന് രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ മഹാദേവ് എന്ന ഭീകരർക്കെതിരായ പുതിയ ഓപ്പറേഷൻ ഇന്ത്യൻ സൈന്യം ആരംഭിച്ചത്. നേരത്തെ തന്നെ ഈ ഭീകരർ ഒളിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ സൈന്യത്തിന് ലഭിച്ചിരുന്നു ഇവരുടെ റേഡിയോ കമ്മ്യൂണിസ്റ്റേഷന്റെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സൈന്യത്തിന് ലഭിച്ചത്. പുതിയൊരു ഓപ്പറേഷന് തന്നെ ഇന്ത്യൻ സൈന്യം രൂപം നൽകിയത് ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ്. ഏറ്റുമുട്ടൽ നടന്നിരിക്കുന്നത് ശ്രീനഗർ ജില്ലയിലെ താരയിലെ മേഖലയിൽ വെച്ചാണ് ഭീകരരുടെ സാന്നിധ്യം ഉണ്ട് എന്ന സാങ്കേതിക സഹായത്തോടെയാണ് സൈന്യം തിരിച്ചറിയുന്നതും സൈന്യം തിരച്ചിൽ ആരംഭിച്ചത് നിലവിൽ മൂന്ന് ഭീകരരെ വധിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.സൈന്യം ഈ മേഖലയിൽ ഏറ്റുമുട്ടൽ നിലച്ച ഒരു പശ്ചാത്തലത്തിൽ സൈന്യം ഈ മേഖലയിൽ ട്രോൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയപ്പോൾ മൂന്ന് മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചു എന്നാണ് സൈനിക വൃത്തങ്ങൾ അറിയിക്കുന്നത് അതുകൊണ്ടുതന്നെ മൂന്ന് ഭീകരം കൊല്ലപ്പെട്ടിരിക്കുന്നു എന്നകാര്യം സ്ഥിരീകരിച്ചിരിക്കുന്നു. സൈന്യത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.ഏതാണ്ട് മാസങ്ങളായി നടത്തിയ തെരച്ചിലിന് ഒടുവിൽ പിടികൂടിയിരുന്നു. ഓപ്പറേഷൻ മഹാദേവ പുതിയ ഓപ്പറേഷന് രൂപം നൽകുകയും വിജയിച്ചിരിക്കുകയുമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button