Latest NewsNationalNewsUncategorized
കൊറോണ വ്യാപനം: മദ്രാസ് ഹൈക്കോടതി പരാമർശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ
ന്യൂ ഡെൽഹി: രാജ്യത്തെ കൊറോണ സാഹചര്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ മാത്രമാണ് ഉത്തരവാദിയെന്ന മദ്രാസ് ഹൈക്കോടതി പരാമർശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചു. അവർക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് റാലികളിൽ കൊറോണ മാനദണ്ഡങ്ങൾ നടപ്പാക്കാൻ സാധിക്കാത്തതിനെച്ചൊല്ലിയായിരുന്നു വിമർശനം. ഇതിനെതിരേ കമ്മിഷൻ നൽകിയ അപേക്ഷ പരിഗണിക്കാൻ ഏപ്രിൽ 30-ന് ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിഷയം തിങ്കളാഴ്ച പരിഗണിക്കും.