Latest NewsNationalNewsSportsUncategorized
ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറ് മേയ് 11 മുതൽ 16 വരെ ഡെൽഹിയിൽ നടക്കും
ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറ് മേയ് 11 മുതൽ 16 വരെ ഡെൽഹിയിൽ നടക്കും. ഒളിംപിക് യോഗ്യതാ മത്സരം കൂടിയാണിത്. 11 മുതൽ തുടങ്ങുന്ന മത്സരങ്ങൾ പൂർണമായും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും നടത്തുന്നത്. കാണികൾക്ക് കെ.ഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നിലവിലെ ഒളിംപിക് ചാംബ്യനായ കരോളിന മാരിൻ, പുരുഷലോക ഒന്നാം നമ്പർ താരമായ കെൻ്റഓ മൊമൊട്ട തുടങ്ങിയവർ പങ്കെടുക്കും.
മത്സരത്തിൽ 114 വീതം പുരുഷ – വനിത താരങ്ങൾ പങ്കെടുക്കും. ഇന്ത്യക്ക് വേണ്ടി 27 വനിതാ താരങ്ങളും, 21 പുരുഷ താരങ്ങളും പോരാട്ടത്തിനായി ഇറങ്ങുന്നുണ്ട്. കൊറോണ പരിശോധനയും, ക്വാറൻറീനും കഴിഞ്ഞായിരിക്കും താരങ്ങൾ സ്റ്റേഡിയത്തിൽ പ്രവേശിക്കുക.