Latest NewsSportsUncategorized
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
20 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. നാല് പേർ സ്റ്റാൻഡ് ബൈ താരങ്ങളായിട്ടും തിരഞ്ഞെടുത്തിട്ടുണ്ട്. തകർപ്പൻ ഫോമിലുള്ള യുവതാരം പൃഥ്വി ഷായെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പേട്ടൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ, ഉമേഷ് യാദവ്.
കെ.എൽ രാഹുലും വൃദ്ധിമാൻ സാഹയും ഫിറ്റ്നസ് വീണ്ടെടുത്താൽ ടീമിലുൾപ്പെടുത്തും.