Latest NewsNationalNewsUncategorized

രണ്ടു ഡോസിനും കൂടി 500 രൂപ: രാജ്യത്തെ ഏറ്റവും വില കുറവുളള കൊറോണ പ്രതിരോധ വാക്സിൻ ഉടൻ വിപണിയിലേക്ക്

ന്യൂ ഡെൽഹി: രണ്ടു ഡോസിനും കൂടി 500 രൂപ വിലവരുന്ന ബയോളജിക്കൽ ഇ-യുടെ കൊറോണ വാക്‌സീൻ കോർബെവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമ്പോൾ രാജ്യത്തെ ഏറ്റവും വിലകുറവുള്ള വാക്സിനാകും കോർബെവാക്സ്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ആണ് വാക്സിന്റെ നിർമാതാക്കൾ. മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന വാക്‌സിൻ അടിയന്തര ഉപയോഗത്തിന് ഇനിയും അനുമതി നൽകിയിട്ടില്ല. പരീക്ഷണം പൂർത്തിയാക്കി അനുമതി ലഭിക്കുന്ന മുറയ്ക്ക് ബയോളജിക്കൽ ഇ യുടെ 30 കോടി വാക്‌സീൻ സംഭരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കോവിഷീൽഡ്, കോവാക്‌സീൻ, സ്പുട്‌നിക് വി എന്നീ മൂന്നു വാക്‌സീനുകളാണു നിലവിൽ രാജ്യത്തു വിതരണം ചെയ്യുന്നത്. സീറം ഇൻസ്റ്റിറ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സീന് സ്വകാര്യ ആശുപത്രികളിൽ ഡോസിന് 700 മുതൽ 1000 രൂപയും ഭാരത് ബയോടെക്കിന്റെ കൊവാക്‌സീന് 1250 – 1500 രൂപയും വരെ നികുതി അടക്കം ഈടാക്കുന്നുണ്ട്. നിലവിൽ ലഭ്യമായതിൽ ഏറ്റവും ഉയർന്ന നിരക്കുള്ളത് റഷ്യയുടെ സ്പുട്‌നിക് വാക്‌സിനാണ്. 948 രൂപയാണ് ഒരു ഡോസിന്റെ വില ഇതിനൊപ്പം 5 ശതമാനം ജിഎസ്.ടിയും നൽകണം. അതായത് 2 ഡോസിനുമായി ഏതാണ് 2000 രൂപയ്ക്കു മുകളിൽ ചെലവഴിക്കേണ്ടി വരും.

ഇതിന് പുറമേ മറ്റ് ആറു വാക്സിനുകൾ കൂടി ഉടൻ വിപണിയിലെത്തും. സീറം ഇൻസ്റ്റിറ്റ്യട്ട് പ്രോട്ടീൻ അടിസ്ഥാനമാക്കി നിർമിക്കുന്ന പുതിയ കൊറോണ പ്രതിരോധ വാക്‌സീനാണ് കോവോവാക്‌സ്. യുഎസ് ബയോ ടെക്‌നോളജി കമ്പനിയായ നോനോവാക്‌സാണ് വാക്‌സീൻ കണ്ടെത്തിയത്. ഇതിന്റെ ഉൽപാദനം പുണെയിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വിപണിയിലെത്തും. ഡിസംബറോടെ 20 കോടി ഡോസ് വാക്‌സീൻ ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം.

പുണെ ആസ്ഥാനമായുള്ള ബയോഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന ആർ.എൻ.എ അടിസ്ഥാനമാക്കിയ വാക്‌സീനാണ് ഒഏഇ019. ആദ്യ ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ഭാരത് ബയോടെക്കിന്റെ ബിബിവി 154 എന്ന പേരിലുള്ള മൂക്കിൽ ഉപയോഗിക്കുന്ന ഇൻട്രാ നേസൽ വാക്‌സീൻ ഓഗസ്റ്റിൽ വിപണിയിലെത്തും.

ഗുജറാത്തിലെ സൈഡസ് കാഡില കമ്പനിയുടെ ZYCO- VD ആണു മറ്റൊരു കൊറോണ വാക്‌സീൻ. 5 കോടി ഡോസ് ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കാനാണു ശ്രമം. ഇതിനൊപ്പം ബയോളജിക്കൽ ഇ യുടെ നേതൃത്വത്തിൽ PTX- Covid 19-B എന്ന വാക്‌സീനും ജോൺസൺ ആൻഡ് ജോൺസന്റെ JANSSENഎന്ന കൊറോണ പ്രതിരോധ വാക്‌സീനും ഉടൻ ഇന്ത്യയിൽ ലഭ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button