Latest NewsNationalWorld

അഭിമാനമായി ഇന്ത്യ, 50 രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നി‌ര്‍മിത വാക്സിനുകള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നൂറ്റിഅന്‍പതോളം രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിര്‍മിച്ച കൊവിഡ് വാക്സിനുകള്‍ അന്‍പത് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പാരീസ് ഉടമ്ബടി പ്രകാരം മുന്നോട്ട് പോകുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വേനുമായി നടത്തിയ വെര്‍ച്ച്‌വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അവശ്യകത കൊവിഡ് കാലത്ത് ബോദ്ധ്യപ്പെട്ടു. ലോകം മാഹാമാരിയുമായി പോരാട്ടത്തിലേര്‍പ്പെടുന്ന വേളയില്‍ ഇന്ത്യ 150 രാജ്യങ്ങള്‍ക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും എത്തിച്ചുനല്‍കി. ഇന്ത്യ നിര്‍മിച്ച വാക്സിനുകള്‍ 50 രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ എത്തിച്ചു നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം ഇന്ത്യ, വാക്സിന്‍ കയറ്റി അയക്കുന്നതിലും വാക്സില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനും ഡല്‍ഹി ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. വാക്സിന്‍ മറ്റു രാജ്യങ്ങള്‍ക്കു വില്‍ക്കുകയോ സൗജന്യമായി നല്‍കുകയോ ചെയ്യുന്നുണ്ട്. സ്വന്തം ആളുകളെ പൂര്‍ണമായി കുത്തിവയ്ക്കുന്നില്ലെന്നും അടിയന്തര പ്രാധാന്യം മനസിലാക്കി ഉത്തരവാദിത്തം കാട്ടണമെന്നു കോടതി ഓര്‍മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button