വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ഓഗസ്റ്റ് 14 ആചരിക്കും; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ രാജ്യം ഒരുങ്ങുമ്പോള്‍ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ദിനങ്ങള്‍ നമ്മുക്ക് ആലോചിക്കാനെ സാധിക്കില്ല. നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പുള്ള ഈ ദിനം വളരെ പ്രധാനപ്പെട്ടതാണ്.
അതിനാല്‍ ആഗസ്റ്റ് 14-ാം തീയ്യിതി വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി രാജ്യം ആചരിക്കണമെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം രാജ്യത്തെ അറിയിച്ചത്.
‘വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ പലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും’ ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റ്. ഈ ദിനത്തില്‍ ഒരുമയുടെയും സാമൂഹിക ഐക്യത്തിന്റെയും ആവശ്യകത നാം ഓര്‍ക്കണമെന്നും അദ്ദേഹം ട്വിറ്റില്‍ പറഞ്ഞു.