“ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണ്, രാജ്യത്തേക്ക് മടങ്ങിപ്പോകൂ”;അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ കുട്ടിയ്ക്ക് നേരെ വംശീയാധ്യക്ഷേപവും കൈയേറ്റവും
അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് നേരെ വംശീയാധ്യക്ഷേപവും കൈയേറ്റവും. പന്ത്രണ്ടും പതിനാലും വയസുള്ളതായ അഞ്ചോളം ആണ്‍കുട്ടികളാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. “ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണ്, രാജ്യത്തേക്ക് മടങ്ങിപ്പോകൂ” എന്നൊക്കെയുളള വാക്കുകളിലൂടെയാണ് ആൾക്കൂട്ട അക്രമം ആരംഭിച്ചത്. പിന്നീട് കുട്ടിയുടെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും അടിക്കുകയും മുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തതായും കുട്ടിയപടെ മാതാവ് പറഞ്ഞു.
വ്യാഴാഴ്ച, ഓഗസ്റ്റ് 4ന് വൈകിട്ട് ആണ് സംഭവം നടന്നത്. മറ്റു കുട്ടികളോടൊപ്പം വീട്ടിന് മുന്നിൽ കളിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്ത് അമ്മ വീടിന് പുറത്തുണ്ടായിരുന്നെങ്കിലും പത്ത് മാസമുള്ള കുഞ്ഞ് കരഞ്ഞതിനെത്തുടർന്ന് കുഞ്ഞിന് പാല്‍ നല്‍കാനായി അകത്തേക്ക് പോയി. കുറച്ച് മിനിറ്റുകൾക്കകം പെൺകുട്ടി ഭയത്തോടെ വീടിനകത്തെത്തി കരയാന്‍ തുടങ്ങി. ചോദിച്ചപ്പോള്‍ കുട്ടി ഒന്നും പറയുന്നുണ്ടായിരുന്നില്ല. പിന്നാലെ കുട്ടിയുടെ സുഹൃത്തായ പെൺകുട്ടിയാണ് സംഭവത്തെ കുറിച്ച് വിവരിച്ചത്.
അക്രമത്തിനിരയായ കുട്ടിയുടെ അമ്മ അനുപ അച്യുതൻ 8 വർഷമായി അയര്‍ലന്‍ഡിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ഇവർ വർഷങ്ങളായി അയര്ഡസലണ്ടിൽ താമസിക്കുന്നവരാണ്. “അഞ്ച് ആണ്‍കുട്ടികൾ ചേർന്ന് ആദ്യം മകളുടെ സ്വകാര്യ ഭാഗത്ത് ഇടിക്കുകയും പിന്നീട് അസഭ്യവാക്കുകൾ ഉപയോഗിച്ച് ഇന്ത്യക്കാരെ നിന്ദിക്കുകയും ചെയ്തു. കഴുത്തിലും അടിച്ചു, മുടിയില്‍ പിടിച്ച് വലിച്ചു,” എന്ന് അനുപ പറഞ്ഞു.
സംഭവത്തിന് ശേഷം കുട്ടി ക്ഷീണിതയാണെന്നും ഇനി പുറത്തുപോയി കളിക്കാന്‍ പോലും ഭയപ്പെടുകയാണെന്നും അമ്മ പറഞ്ഞു. “സ്വന്തം വീട്ടിൽ പോലും ഞങ്ങൾ സുരക്ഷിതരല്ലെന്നതാണെന്റെ ദുഃഖം. ഇങ്ങനെ സംഭവിക്കുമെന്നു ഞാൻ വിചാരിച്ചില്ല. അവള്‍ സുരക്ഷിതയാണെന്ന് വിശ്വസിച്ചിരുന്നു,” അനുപ പറഞ്ഞു.
അതേസമയം, അക്രമം നടത്തിയ കുട്ടികൾ ഇപ്പോഴും അതേ പ്രദേശത്താണ്. അവര്‍ക്ക് തന്റെ മകളുടെ അമ്മയാണെന്നറിയാമെന്നും, തനിക്കെതിരെയും മോശം രീതിയിൽ പെരുമാറുകയാണ് എന്നും അവര്‍ കളിയാക്കി ചിരിക്കുകയാണെന്നും അനുപ കൂട്ടിച്ചേർത്തു.
Tag: “Indians are dirty, go back to your country”; Indian-origin child racially abused and assaulted in Ireland