Latest NewsWorld

കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എത്തിയ നിരവധി ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ . വിമാനത്താവളത്തിനടുത്തെത്തിയ ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവച്ചതായാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തിന് അകത്തേക്ക് കയറാന്‍ എത്തിയ ചിലരെ താലിബാന്‍ ബലമായി പിടിച്ചുമാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ താലിബാന്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാല്‍ വിദേശകാര്യമന്ത്രാലയം ഈ റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം കാബൂള്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍പ്പെട്ടവരെയാണ് തടഞ്ഞുവെച്ചതെന്നാണ് കരുതുന്നത്. 

ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയയിരുന്നു.  കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button