BusinessindiaLatest NewsUncategorized

ഇന്ത്യയുടെ ഇ-കൊമേഴ്‌സ് മേഖല ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്ന് മാനേജ്മെന്റ്-കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഇ-കൊമേഴ്‌സ് മേഖല ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്ന് മാനേജ്മെന്റ്-കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി. ഇന്ത്യയില്‍ ആകെ 85 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഉളളത്. ഇതില്‍ ഏകദേശം 20 മുതല്‍ 25 ശതമാനം വരെ പേര്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നത്. 85 ശതമാനത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്ന യു.എസ്, ചൈന തുടങ്ങിയ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. ഈ വ്യത്യാസമാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിക്ക് കൂടുതല്‍ മികച്ച വളര്‍ച്ച കൈവരിക്കാനാകുമെന്ന വിലയിരുത്തലിന് കാരണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം റീട്ടെയില്‍ വില്‍പ്പനയുടെ 7 മുതല്‍ 9 ശതമാനം വരെ മാത്രമാണ് ഇ-കൊമേഴ്‌സ് വിപണിക്കുളളത്. 2030 ആകുമ്പോഴേക്കും ഈ വിഹിതം 15 മുതല്‍ 17 ശതമാനം വരെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button