HealthLatest NewsNationalNews

രാജ്യത്ത് ആദ്യ കൊവിഡ് കേസിന് ഇന്നേക്ക് ഒരു വര്‍ഷം, കേരളത്തില്‍ ഇപ്പോഴും സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2020 ജനുവരി 30ന് കേരളത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കായിരുന്നു രോഗം ബാധിച്ചത്. ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ കൂടി രോഗം കണ്ടെത്തിയെങ്കിലും കൂടുതലാളുകളിലേക്ക് പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചു.തുടര്‍ന്ന് മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ നിരവധിയാളുകള്‍ രോഗബാധിതരായി.

ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറാക്കല്‍ തുടങ്ങിയവയിലൂടെ കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.എന്നാല്‍ ഒക്ടോബര്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വരുതിയിലായെങ്കിലും കേരളത്തില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ കേസുകളില്‍ 40 ശതമാനത്തിലേറെയും കേരളത്തിലാണ്. എന്നാല്‍ സംസ്ഥാനത്ത് മരണനിരക്ക് താരതമ്യേന കുറവാണ്. രാജ്യത്ത് ശരാശരി മരണനിരക്ക് 2.1 ശതമാനമാണെങ്കില്‍, കേരളത്തില്‍ അത് 0.42 ശതമാനമാണ്.

സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡംഗവും കൊവിഡ് വിദഗ്ദ്ധസമിതി ചെയര്‍മാനുമായ ഡോ.ബി ഇക്ബാല്‍ പറഞ്ഞു. ഫെബ്രുവരിയാണ് നിര്‍ണായക മാസം. മാതൃകാപരമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് രാജ്യാന്തര പ്രശസ്തി നേടിയ നാം, ഇപ്പോള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button