CovidHealthLatest NewsNationalNewsWorld

ഇന്ത്യയുടെ കോവിഡ് വാക്സിൻ ആദ്യ ഡോസ് കൊവിഡ് പോരാളികള്‍ക്ക്

ഗവേഷകര്‍ പച്ചക്കൊടി വീശിയാൽ ഒട്ടും വൈകാതെ കൊവിഡ് വാക്സിൻ വൻതോതിൽ ഉത്പാദിപ്പിച്ചു തുടങ്ങുമെന്ന പ്രധാനമന്ത്രി മോദിയുടെ ചെങ്കോട്ടയിൽ വച്ചുള്ള വെളിപ്പെടുത്തലിനു പിന്നാലെയാണ് വാക്സിൻ വിതരണത്തെപ്പറ്റി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ വാക്സിൻ വിതരണത്തിൻ്റെ വിവരങ്ങള്‍ പുറത്തു വിട്ടു. ഐസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച രണ്ട് വാക്സിനുകള്‍ നിലവിൽ ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിൻ്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണം രാജ്യത്ത് നടത്താൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പുറമെ ഐസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. വാക്സിനുകളുടെ ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കൽ ട്രയലുകളാണ് നടക്കുന്നത്. ഇതിനു പുറമെ സൈഡസ് കാഡില എന്ന സ്വകാര്യ കമ്പനിയും മറ്റൊരു വാക്സിൻ വികസിപ്പിക്കുന്നുണ്ട്. എന്നാൽ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൻകിട വാക്സിൻ നിര്‍മാതാവായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വൻതോതിൽ നിര്‍മാണം നടത്തി മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല – ആസ്ട്രസെനക്ക വാക്സിനാണ് ഗവേഷണത്തിൽ മുന്നിൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൊവിഡ് വാക്സിൻ രാജ്യത്ത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അതിനുള്ള പദ്ധതി തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് വാക്സിൻ വിതരണത്തിൻ്റെ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ടത്. മൂന്ന് വാക്സിനുകള്‍ രാജ്യത്ത് പരീക്ഷണഘട്ടത്തിലുണ്ടെന്നും ശാസ്ത്രജ്ഞര്‍ കഠിനപ്രയത്നം നടത്തുകയാണെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ വാര്‍ത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നമ്മള്‍ വാക്സിൻ വികസിപ്പിക്കുന്നതിൽ വിജയിച്ചാൽ നമ്മുടെ കൊവിഡ് പോരാളികള്‍ക്കാകും ഏറ്റവുമാദ്യം ആദ്യ ഡോസ് കിട്ടുക. ആരോഗ്യസഹമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ പൊരുതി തോൽപ്പിക്കാൻ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റൽ ആരോഗ്യപദ്ധതി രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വാക്സിൻ വികസിപ്പിക്കാനായി രാജ്യത്തെ ഗവേഷകര്‍ കഠിനപ്രയത്നം ചെയ്യുകയാണെന്നായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞത്. വാക്സിൻ ലഭ്യമായാൽ ഉടന തന്നെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും എത്തിക്കും. മൂന്ന് വാക്സിനുകളാണ് രാജ്യത്ത് പരീക്ഷണഘട്ടത്തിലുള്ളതെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.
അതേസമയം, കൊവിഡ്-19 ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യയെന്നും വാക്സിൻ്റെ കൃത്യമായ വിതരണത്തിനും ലഭ്യതയും കുറഞ്ഞ വിലയും ഉറപ്പു വരുത്താനുമായി വ്യക്തമായ വിതരണതന്ത്രം വേണമെന്നും,ഇത് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ചെയ്യണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button