indiaLatest NewsNationalNews

ഇന്ത്യയുടെ മഴ മുന്നറിയിപ്പ്; അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ച് പാകിസ്ഥാൻ

കനത്ത മഴയെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നതോടെ ഇന്ത്യ പാകിസ്താനെ മുന്നറിയിപ്പ് നല്‍കി. പഞ്ചാബിലെ മധോപൂര്‍, രഞ്ജിത്ത് സാഗര്‍ അണക്കെട്ടുകള്‍ അടിയന്തരമായി തുറക്കേണ്ട സാഹചര്യം ഉണ്ടായതിനാലാണ് മുന്നറിയിപ്പ്. ഇതിന്റെ പിന്നാലെ സത്‌ലജ്, രവി, ചെനാബ് നദീതീരങ്ങളില്‍ താമസിക്കുന്ന ഏകദേശം ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ച് പാകിസ്താന്‍. ഒഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്.

രഞ്ജിത്ത് സാഗര്‍ അണക്കെട്ട് ഇതിനകം തന്നെ തുറന്നുകഴിഞ്ഞു. മധോപൂര്‍ അണക്കെട്ടും ഉടന്‍ തുറക്കും എന്നാണ് വിവരം. ആഴ്ചകളായി തുടരുന്ന കനത്ത മഴയും അതിലൂടെ രൂക്ഷമായ വെള്ളപ്പൊക്കവും മൂലം ഇരുരാജ്യങ്ങളും ദുരിതത്തിലാണിപ്പോള്‍. അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ വാതിലുകള്‍ തുറക്കാതെ മാര്‍ഗമില്ല. പ്രളയഭീഷണി കണക്കിലെടുത്താണ് നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലും ഇന്ത്യ പാകിസ്താനെ അറിയിച്ചത്.

ജമ്മു- കശ്മീരിലെ നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയാണ്. പഞ്ചാബ് പ്രവിശ്യയിലും സമാന സാഹചര്യം നിലനില്‍ക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ മുന്നറിയിപ്പിന് മുന്‍പ് തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചുവെന്നാണ് പാകിസ്താന്‍ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. ഏകദേശം 34,000 പേര്‍ സ്വമേധയാ വീടുകള്‍ വിട്ടുപോയി. രക്ഷാപ്രവര്‍ത്തനത്തിന് സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പാകിസ്താനില്‍ ഇതുവരെ 800 പേര്‍ മരിച്ചിട്ടുണ്ടെന്നും അനേകം വീടുകളും സ്ഥാപനങ്ങളും തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ച്ചയായി നേരിടുന്ന ഈ പ്രകൃതിദുരന്തങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ കൂടി രൂക്ഷമാക്കിയിരിക്കുകയാണ്.

Tag: India’s rain warning; Pakistan evacuates 1.5 lakh people from border areas

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button