കേന്ദ്രം അനുമതി നൽകിയാൽ ഇന്ത്യയുടെ വാക്‌സിൻ ഉടൻ വിപണിയിലെത്തും

കേന്ദ്രസര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കിയാല്‍ ഉടന്‍ ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ വിപണിയിലെത്തുമെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. വാക്‌സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാവുകയാണ്. വാക്‌സിന്‍ എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കി.
സാധാരണ 6-9 മാസം അവസാന ഘട്ട പരീക്ഷണത്തിന് ആവശ്യമുള്ള വാക്സിന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അടിയന്തര അനുമതി നല്‍കാമെന്നാണ് ബല്‍റാം ഭാര്‍ഗവ പറഞ്ഞത്. ഭാരത് ബയോടെക്കിന്റെയും കാന്‍ഡിലയുടെയും വാക്സിനാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്.
പൂനെയിലെ ഐസിഎംആര്‍ ലബോറട്ടറിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദ് ആസ്ഥാനമായ മരുന്നു കമ്ബനിയായ ഭാരത് ബയോടെകിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത കോവാക്സിന്‍ എന്ന കാന്‍ഡിഡേറ്റ് വാക്സിന്‍ ഓഗസ്റ്റ് 15 ന് ലോഞ്ച് ചെയ്യുമെന്ന് ഐസിഎംആര്‍ പറഞ്ഞിരുന്നു.വാക്‌സിന്‍ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ ജോലിയാണെന്നും അതിന് സമയവും സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടള്ള പരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് അതുകൊണ്ട്, തീയതി നിശ്ചയിച്ച് വാക്സിന്‍ പുറത്തിറക്കുകയെന്നത് അസാധ്യമാണെന്നാണ് ശാസ്ത്ര വിദഗ്ദരുടെ അഭിപ്രായം.
സമയപരിധി നിശ്ചയിക്കുന്നതിലൂടെ വാക്‌സിന്റെ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും വീഴ്ച സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഇതിലുണ്ട്.