ഓഗസ്റ്റ് 25 ന് ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന യുഎസ് സംഘം സന്ദര്‍ശനം റദ്ദാക്കിയിരുന്നു

ഡൽഹി : ആറാംഘട്ട വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ ഇന്ത്യ– യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുനരാരംഭിച്ചു. യുഎസ് പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചും ഇന്ത്യയുടെ പ്രതിനിധി രാജേഷ് അഗര്‍വാളും നയിക്കുന്ന സംഘങ്ങളാണ് ചര്‍ച്ച നടത്തുന്നത്. ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് പുതിയ വഴിയൊരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ യുഎസ് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. തുടര്‍ന്ന് ഓഗസ്റ്റ് 25 ന് ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന യുഎസ് സംഘം സന്ദര്‍ശനം റദ്ദാക്കിയിരുന്നു. അധിക തീരുവ പിന്‍വലിക്കണം എന്ന നിലപാടിലാണ് ഇന്ത്യ. കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറന്നുനല്‍കണമെന്ന യുഎസ് ആവശ്യത്തിനും വഴങ്ങിയേക്കില്ലെന്നാണ് സൂചന. ഇന്നത്തെ ചര്‍ച്ചകളില്‍ ഉണ്ടാകുന്ന പുരോഗതി അനുസരിച്ചായിരിക്കും വ്യാപാര കരാറിന്‍റെ ഭാവി.