CinemaLatest NewsMovieUncategorized

കാണിച്ചാൽ മാത്രമേ ആളുകൾ ശ്രദ്ധിക്കൂ! അറുപതോ എഴുപതോ കഴിഞ്ഞാൽ ആര് കാണാനാണ്.? മനസ്സ് തുറന്ന് ഇനിയ

തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ് ഇനിയ. തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ താരം ബാലതാരമായി ആണ് അഭിനയം രംഗത്തെത്തുന്നത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഇനിയ “കൂട്ടിലേക്ക്” എന്ന ടെലിഫിലിമിൽ അഭിനയിക്കുന്നത്. പിന്നീട് “ഓർമ്മ”,” ശ്രീഗുരുവായൂരപ്പൻ” തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. 2005ൽ മിസ് ട്രിവാൻഡ്രം ജേതാവായ ഇനിയ പിന്നീട് മോഡലിങ്ങിലേക്ക് കടക്കുകയായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷം ജയരാജിന്റെ ” റെയിൻ റെയിൻ കം എഗെയിൻ ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.

പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. “സ്വർണ്ണക്കടുവ”,” പരോൾ”,” പെങ്ങളില”,” മാമാങ്കം “,”അമർ അക്ബർ ആന്റണി “,”ദളമർമ്മരങ്ങൾ”,” സൈറാ,”ഉമ്മ” തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി ഇനിയ. 2011ൽ പുറത്തിറങ്ങിയ “വാഗായി സൂടെ വാ ” എന്ന തമിഴ് ചിത്രത്തിലൂടെ ഇനിയ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടി.

അഭിനയത്തിനു പുറമേ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്കളിലൂടെയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകാറുണ്ട് ഇനിയ. അടുത്തിടെ ഒരു റേഡിയോ എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ അഭിമുഖത്തിൽ താരം ഗ്ലാമറിനെക്കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമായി തുറന്നു പറഞ്ഞു. ഗ്ലാമർ ലുക്ക്, എന്നൊക്കെ പറയുന്ന ഇമേജ് തനിക്കുണ്ട് എന്ന് താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

തന്റെ യൗവനകാലത്ത് ഗ്ലാമർ കാണിച്ചാൽ മാത്രമേ ആളുകൾ ശ്രദ്ധിക്കൂ എന്നും 60- 70 വയസ്സ് കഴിഞ്ഞാൽ ആരും കാണില്ല എന്നുമാണ് താരം പറഞ്ഞത്. ഗ്ലാമർ വേഷത്തിൽ എത്തുന്നവർ എന്തിനും തയ്യാറാണ് എന്നും അതുപോലെ എല്ലാം മൂടിപ്പുതച്ചു നടക്കുന്നവർ മാന്യർ ആണെന്നുമുള്ള തെറ്റായ ധാരണയാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. ഇത്തരം മിഥ്യാധാരണകളെ പൊളിച്ചടുക്കുന്ന നിലപാടുകൾ ആണ് ഇനിയ കാഴ്ച വെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button