ഗർഭസ്ഥശിശുക്കളുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: ആശുപത്രികൾ ചികൊണ്ടോട്ടി സ്വദേശിനിയുടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ല പൊലീസ് മേധാവിയോടും ഡി എം ഒയോടും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് 14 മണിക്കൂറിനു ശേഷമാണ് ചികിത്സ ലഭിച്ചത്. ഞായറാഴ്ച ആയിരുന്നു മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ എൻ.സി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ ഷഹ് ല തൻസിക്ക് വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടത്.
ഷെഹ് ലയ്ക്ക് നേരത്തെ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പിന്നീട് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റും കൈയിൽ ഉണ്ടായിരുന്നു. അടിയന്തര ചികിത്സയ്ക്കായി ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിലും അതിനു ശേഷം കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലും എത്തിയെങ്കിലും ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.