കോവിഡിനിടെ പകര്‍ച്ചവ്യാധികളും; രണ്ടാഴ്ചക്കിടെ 46,064 രോഗബാധിതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനിടെ പകര്‍ച്ചവ്യാധികളും പടരുന്നു. രണ്ടാഴ്ചക്കിടെ കേരളത്തില്‍ 46,064 പേര്‍ക്കാണ് പകര്‍ച്ചപ്പനി ബാധിച്ചത്. ഒരാള്‍ മരണപ്പെടുകയും ചെയ്തു. മഴക്കാലപൂര്‍വ ശുചീകരണത്തിലെ പോരായ്മയാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
കേരളത്തില്‍ 403 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 5 പേര്‍ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഡെങ്കിപ്പനി ലക്ഷണങ്ങള്‍ 1344 പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 87 പേര്‍ക്കാണ് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് എലിപ്പനി ബാധിച്ച് മരണപ്പെടുകയും ചെയ്തു. 9 പേര്‍ മരിച്ചത് എലിപ്പനി ബാധിച്ചാണോയന്നും സംശയിക്കുന്നുണ്ട്.