Kerala NewsLatest NewsUncategorized

ഐ.ടി ജീവനക്കാരുടെ ആശങ്കകൾക്ക് അവസാനം: 790 രൂപ നിരക്കിൽ വാങ്ങിയത് രണ്ടു ലക്ഷം ഡോസ് വാക്സിൻ

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ഐ.ടി കമ്പനികളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിതരണം ചെയ്യാനായി ടെക്‌നോപാർക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ പൂനെയിലെ സിറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയിൽ നിന്ന് നേരിട്ട് രണ്ടുലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ വാങ്ങി. ആദ്യ ബാച്ചിൽ 25,000 ഡോസുകൾ എട്ടിന് വിമാന മാർഗം തിരുവനന്തപുരത്തെത്തും. ഒരു ഡോസിന് 790 രൂപ നിരക്കിലാണ് വാക്സിൻ ലഭിച്ചത്. ഇവ ടെക്‌നോപാർക്ക് ജീവനക്കാർക്ക് സൗജന്യമായാണ് വിതരണം ചെയ്യുക. ചെലവ് അതത് കമ്പനികൾ വഹിക്കും.

ഈ മാസം 10 മുതൽ വാക്സിൻ വിതരണം ആരംഭിക്കുമെന്ന് ടെക്‌നോപാർക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ആർ. ബിനു പറഞ്ഞു. ഐ.ടി ജീവനക്കാർക്ക് കൊറോണ ചികിത്സയ്ക്കും പ്രതിരോധപ്രവർത്തനങ്ങൾക്കുമായി ആശുപത്രി വിപുലമായ സൗകര്യങ്ങളാണ് ടെക്‌നോപാർക്കിൽ ഒരുക്കിയിട്ടുള്ളത്. ടെക്‌നോപാർക്ക് ക്ലബ്ഹൗസ് 35 കിടക്കകളുള്ള കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം മുഴുവൻ സമയവും ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button