ഓണസീസണിൽ നഗരപരിസരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന; അടിയന്തര സാഹചര്യങ്ങൾക്ക് ‘സ്ട്രൈക്കിംഗ് ഫോഴ്‌സ്’

കൊച്ചി:ഓണാഘോഷങ്ങൾക്ക് മുന്നോടിയായി അനധികൃത മദ്യവും മയക്കുമരുന്നുകളും നഗരത്തിലേക്ക് കടന്നു വരുന്നത് തടയാൻ പരിശോധന ശക്തമാക്കി പോലീസ്, എക്സൈസ് വിഭാഗം.ആഘോഷകാലം തുടങ്ങി കഴിഞ്ഞ സാഹചര്യത്തിൽ പരിശോധനാ നടപടികൾ കൂടുതൽ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.
നടപടികളുടെ ഭാഗമായി എക്സൈസും ജില്ലാ ആന്റി-നാർക്കോട്ടിക്‌സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും (DANSAF) സംയുക്തമായി പരിശോധന ഊർജിതമാക്കിട്ടുണ്ട്.“നഗരത്തിലും പരിസരങ്ങളിലുമുള്ള റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധനയാണ് നടത്തുന്നത് . സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന ട്രെയിനുകളിലും പ്രത്യേക പരിശോധനകാൾ ഉണ്ടാവും.
അടിയന്തര സാഹചര്യങ്ങൾക്ക് മറുപടി നൽകാൻ രണ്ട് ‘സ്ട്രൈക്കിംഗ് ഫോഴ്‌സ്’ യൂണിറ്റുകൾ എക്സൈസ് സജ്ജമാക്കിയിട്ടുണ്ട്. “മൂവാറ്റുപുഴ, പെരുമ്പാവൂർ, കൊതമംഗലം എന്നിവ ഉൾപ്പെടുന്ന കിഴക്കൻ മേഖലക്കും മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവ ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലക്കുമാണ് യൂണിറ്റുകൾ സജ്ജമാക്കിട്ടുള്ളത്. ഇവ 24 മണിക്കൂറും പ്രവർത്തിക്കും . വിവരം ലഭിചാലുടൻ ഇടപെടാൻ ഇവയിലൂടെ സാധ്യമാനിന്നാണ് എസ്സ് ഉദ്യോഗസ്ഥൻ പറഞ്ഞത്.കടൽസേനയുമായും വനംവകുപ്പുമായും ചേർന്ന് പരിശോധന നടത്തുന്നതിനൊപ്പം ഹൈവേ പട്രോളിംഗ് ശക്തമാക്കിയതായും ഓഗസ്റ്റ് 8 മുതൽ ഓണസീസൺ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ജനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിലാണ് സ്പെഷ്യൽ ഡ്രൈവ് കൂടുതൽകൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോയിന്റ് എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാർ എന്നിവരുടെ കോൺടാക്റ്റ് നമ്പറുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.ഓഗസ്റ്റിൽ മയക്കുമരുന്ന്, മാനസികപ്രേരണ മരുന്നുകളെക്കുറിച്ചുള്ള നിയമപ്രകാരം (NDPS ആക്ട്) 186 കേസുകളും അബ്കാരി ആക്ട് പ്രകാരം 142 കേസുകളും എക്സൈസ് രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം, എറണാകുളം സിറ്റി പോലീസ് നടത്തിയ പ്രധാന പരിശോധനകളിൽ വെണ്ണലയിൽ നിന്ന് 1.09 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെയും, ചെറാനല്ലൂരിൽ നിന്ന് 24.7 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച എടപ്പള്ളിയിൽ നിന്ന് 2.98 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയയാ ഒരാളെ ഡാൻസാഫ് സംഘം പിടികൂടികൂടിയിരുന്നു.വരും ദിനങ്ങളിൽ മദ്യവും മയക്കുമരുന്നുകളും തടയാൻ നഗരങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാവുമെന്നും എസ്സ് വകുപ്പ് അറിയിച്ചു.
Inspection in the urban areas and railway stations during theemergency situations.; ‘Striking Force’ for emergency situations.