ഇന്‍സ്പയറിംഗ് ബ്രാന്‍ഡ് അവാര്‍ഡ് നല്‍കി
കൊച്ചി: ബിസിനസ് രംഗത്ത് നൂതനആശയങ്ങളുമായി വിജയത്തിന്റെ നെറുകയിലെത്തിയലവരെ ആദരിച്ച് ടേര്‍ണിംഗ് പോയിന്റ് യൂട്യൂബ് ചാനല്‍. കേരളത്തിന്റെ അനിശ്ചിതത്വമെന്ന സ്ഥിരം പല്ലവിയെ വെല്ലുവിളിച്ച് വിജയത്തിന്റെ പടവുകള്‍ ചവിട്ടക്കയറിവര്‍ക്ക് ആദരം നല്‍കുമ്പോള്‍ കോവിഡ് കാലത്ത് ഇനിയെന്ത് എന്ന് ചിന്തിച്ച് അനിശ്ചിതത്വത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് വളരെയേറെ പ്രചോദനവും പ്രദാനം ചെയ്യുന്ന ചടങ്ങായിരുന്നു ഈ അവാര്‍ഡ് സന്ധ്യ.
ഇന്‍സ്പയറിംഗ് ബ്രാന്‍ഡ് അവാര്‍ഡ്‌സ് 2021 കേരളത്തിന്റെ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സംരംഭകര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഏകജാലക സംവിധാനത്തിലൂടെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവധ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു. സമയക്ലിപ്തമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നയത്തിലും നിയമത്തിലും സാധ്യമായതെന്തും സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കേരളത്തിലെ പ്രതിബന്ധങ്ങളെ ഒരുപരിധിവരെ പെരുപ്പിച്ചു കാണിക്കുന്ന നവമാധ്യമങ്ങളെ മന്ത്രി നിശിതമായി വിമര്‍ശിച്ചു.
കേരളത്തിലെ പ്രശസ്ത സംരംഭകരായ ബീന കണ്ണന്‍, മാത്യു ജേസഫ്, വി.കെ. വര്‍ഗീസ്, അബ്ദുള്‍ കരീം, പി.ബി. ബോസ്, അക്ഷയ് അഗര്‍വാള്‍, മുജീബ് റഹ്‌മാന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ മധു ബാലകൃഷ്ണന്‍, യൂട്യൂബര്‍ സുജിത് ഭക്തന്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. എ.ടി. രഘുനാഥ്, എ.എ. ജോസഫ്, ആന്‍ലിയ ജോര്‍ജ്, സി.ജെ. ബാബു, രാധ ഡെന്നി, ഡിനില്‍, ഡോ. വിവേക് പോള്‍, ജോര്‍ജ് ജോസഫ്, ഹരീഷ് കുമാര്‍, ഇവാന്‍ ജോര്‍ജ്, ജെറാള്‍ഡ് നെപ്പോളിയന്‍, ജോബി ജോസ്, കെ.എം. ജോബി, രാജ്കുമാര്‍, റാഫേല്‍, റനീഷ് രാജ് രഘുനാഥ്, ഷാജി സ്‌കറിയ, ഷിബിന്‍ കുമാര്‍, സുനില്‍ മത്തായി, പി. പ്രശോഭ് എന്നിവര്‍ വിവിധ രംഗങ്ങളിലായി അവാര്‍ഡ് ഏറ്റുവാങ്ങി. സാധാരണ നിലയില്‍ നിന്നും ഉന്നതങ്ങളിലേക്കെത്തിയ സംരംഭകരുടെ വിജയഗാഥകള്‍ പങ്കുവച്ചത് പുതിയ സംരംഭകര്‍ക്ക് മാര്‍ഗദര്‍ശനമായി.