Kerala NewsLatest NewsUncategorized

ആർ.ടി.പി.സി.ആർ, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ കരുതണം; ഡബിൾ മാസ്കിങ് വേണം: ക്ഷണിക്കപ്പെട്ടവർക്ക് മാത്രം പ്രവേശനം: രണ്ടാം പിണറായി സ‌ർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സ‌ർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച വൈകിട്ട് 3.30ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച്‌ നടത്തുമെന്ന് ചീഫ്സെ‌ക്രട്ടറി അറിയിച്ചു.

സെക്രട്ടറിയേ‌റ്റിന് സമീപമുള‌ള സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 2.45ന് തന്നെ ക്ഷണിക്കപ്പെട്ട അതിഥികൾ എത്തണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. വരുന്നവർ 48 മണിക്കൂറിനകം എടുത്തിട്ടുള‌ള ആർ.ടി.പി.സി.ആർ/ട്രൂനാറ്റ്/ആർ.ടി ലാബ് നെഗറ്റീവ് റിസൾട്ടോ, കോവിഡ് വാക്‌സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.

ചടങ്ങിലെത്തുന്നവർക്ക് കൊവിഡ് പരിശോധനയ്‌ക്കുള‌ള സൗകര്യം എം.എൽ.എ ഹോസ്‌റ്റലിലും സെക്രട്ടറിയേ‌റ്റ് അനക്‌സ് ഒന്നിലും ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേ‌റ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തുള‌ള ഗേ‌റ്റുവഴി മാത്രമേ അകത്ത് പ്രവേശിക്കാവൂ.

പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് കാർപാർക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ ക്യാമ്ബസ്, സെക്രട്ടറിയേറ്റ് അനക്‌സ്‌ രണ്ട് മന്ദിരം, കേരള സർവകലാശാല ക്യാംപ്‌സ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ.സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലാണ്. പങ്കെടുക്കുന്നവരുടെ ക്ഷണക്കത്തിൽ തന്നെ ഗേറ്റ് പാസും കാർ പാസും ഉണ്ടാകും. സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നവർ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും ഇരട്ടമാസ്‌ക് ധരിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button