BusinessCrimeGulfKerala NewsLatest NewsLaw,Local NewsNews

സ്വപ്നയെ പറ്റിയുള്ള ഇന്‍റലിജന്‍സ് റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ മൂടി.

സ്വപ്ന സുരേഷിനെതിരെ കേസുണ്ടെന്ന വിവരം ഇന്‍റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നത് മൂടി വെച്ച് കൊണ്ടായിരുന്നു അനന്തപുരിയിലെ ഭരണ കേന്ദ്രങ്ങളിൽ സ്വപ്നക്ക് സ്വര്യ വിഹാരം നടത്താൻ അവസരം ഒരുക്കിയിരുന്നത്. ഇന്റലിജിൻസ് റിപ്പോർട്ട് ആകട്ടെ ചുമതലയുള്ള സെക്രട്ടറിയും, ഐടി സെക്രട്ടറി ശിവശങ്കറും മൂടി. വ്യാജ രേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതി ഉന്നതരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്‍റലിജന്‍സ് അറിയിച്ചിരുന്നു.

ഇതിനിടെ എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയ കേസില്‍ സ്വപ്നയ്ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇപ്പോൾ പറയുന്നുണ്ട്. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയതിന്‍റെ പിന്നിൽ സ്വപ്നയെന്നാണ് അനുമാനിക്കുന്നത്. സ്വപ്ന പിടിക്കപ്പെട്ടാൽ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ചും അപേക്ഷ നൽകാനിരിക്കുകയാണ്. കേരളത്തിൽ പ്രത്യേകിച്ച് തിരുവനതപുരത്ത് സുഭിക്ഷമായി നൂഡിൽസ് കിട്ടുമ്പോൾ യു എ ഇ യിൽ നിന്ന് നൂഡിൽസിന്റെ പേരിൽ പോലും സ്വർണ്ണം കൊണ്ട് വരുകയായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്നാണ് റിമാന്‍ഡ് റിപോർട്ടിൽ പറയുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button