പകൽ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യൽ, രാത്രി ബിനീഷ് സ്റ്റേഷനിൽ അഴിക്കുള്ളിൽ, എല്ലാം ബോസാണെന്നു അനൂപ്, മയക്കുമരുന്ന് ബിസിനസിന് മൂന്നരക്കോടി എത്തി.

ബെംഗളൂരു/ ബിനീഷ് കോടിയേരിയാണു ‘ബോസ്’ എന്നും താൻ ബെനാമി മാത്രമാണെന്നും ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ നിർണ്ണായക മൊഴി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരു പ്രത്യേക കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അനൂപിന്റെ അക്കൗണ്ടിലേക്കു മാത്രമല്ല, ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളിലേക്കും വൻതുകകൾ എത്തിയിട്ടുണ്ടെന്നും അവ അന്വേഷിച്ചുവരികയാണെന്നും ഇഡി തുടർന്ന് പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
പകൽ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലും, രാത്രിയിൽ വില്‍സണ്‍ ഗാര്‍ഡന്‍ പൊലിസ് സ്റ്റേഷനിലുമായി ബിനീഷിന്റെ ചോദ്യം ചെയ്യൽ ദിവസങ്ങൾ നടക്കുകയാണ്. ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷം ഇന്നലെ രാത്രി 11നു ബിനീഷ് കോടിയേരിയെ പുറത്തേക്കു കൊണ്ടുവന്ന ശേഷം കൊണ്ട് പോയതും വില്‍സണ്‍ ഗാര്‍ഡന്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു. ഇന്നലെ ബിനീഷിന്റെ ചോദ്യംചെയ്യൽ രാത്രി പത്തര വരെ തുടർന്നു. തുടർച്ചയായി 12 മണിക്കൂറിലേറെ ബിനീഷിനെ ചോദ്യം ചെയ്യുകയുണ്ടായി. രാത്രി 11നു വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പണമിടപാടുകൾ സംബന്ധിച്ച മിക്ക ചോദ്യങ്ങളിൽനിന്നും ബിനീഷ് ഒഴിഞ്ഞുമാറി. അനൂപിന്റെ ലഹരി ബന്ധം അറിഞ്ഞില്ലെന്ന വാദമാണ് ബിനീഷ് നടത്തുന്നത്. എന്നാൽ ഇ ഡി ഇത് അംഗീകരിക്കുന്നില്ല. ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിയ്ക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് അറിയിച്ചു. അതേസമയം, ഇഡിയുടെ റിമാൻഡ് കാലാവധി കഴിഞ്ഞ ശേഷം, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) ബിനീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്നാണു വിവരം.
ബിനീഷ് കോടിയേരിക്കെതിരെ ഏഴ് വർഷം വരെ തടവും, 5ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയിരിക്കുന്നത്. ബിനീഷാണ് ബോസെന്നും, ബോസ് പറഞ്ഞതു മാത്രമാണ് ചെയ്തതെന്നും ലഹരിക്കടത്തിന് ജയിലിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് നൽകിയ മൊഴി ഇഡി കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.