CinemaLatest NewsNationalSports

തിരിച്ചറിവാകുന്നത് വരെ മകളുടെ ചിത്രം പുറത്തുവിടില്ല; പിന്നീട് അവളുടെ ഇഷ്ടം; വിരാട് കോഹ് ലി

തിരിച്ചറിവാകുന്നത് വരെ മകളുടെ ചിത്രം പുറത്തുവിടില്ല, പിന്നീട് അവളുടെ ഇഷ്ടം. കുഞ്ഞിന്റെ പേരിന്റെ അര്‍ഥം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി. സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയോ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയോ മകള്‍ വാമികയുടെ ചിത്രം ഇപ്പോഴും പുറത്തുവിടാത്തത് എന്ന ചോദ്യം ആരാധകരില്‍ ചിലരെയെങ്കിലും അലട്ടിയിരുന്നു. ഈ സംശയത്തിനാണ് കോഹ് ലി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലെ ‘ചോദ്യോത്തര’ പരിപാടിയിലാണ് ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കവെ കോഹ് ലി ഇക്കാര്യത്തില്‍ ഉള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കോഹ് ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞു പിറന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇന്‍ഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പെടുന്ന പരമ്ബരയ്ക്കുമായി പുറപ്പെടാനൊരുങ്ങുന്ന വിരാട് കോലിയും സംഘവും, നിലവില്‍ മുംബൈയിലെ ഒരു ഹോടെലില്‍ ക്വാറന്റൈനിലാണ്.

ഇതിനിടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാന്‍ വിരാട് കോലി സമയം കണ്ടെത്തിയത്. ആരാധകരോട് അവരുടെ സംശയങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ട കോലി, ഇന്‍സ്റ്റഗ്രാമിലൂടെ ഉത്തരം നല്‍കുന്നതായിരുന്നു ‘ചോദ്യോത്തര’ രീതി. ഇതിനിടെയാണ് മകള്‍ വാമികയെക്കുറിച്ച്‌ ആരാധകരില്‍ ഒരാള്‍ ചോദ്യം ഉന്നയിച്ചത്.

‘വാമിക എന്നാല്‍ എന്താണ് അര്‍ഥം? കുഞ്ഞ് സുഖമായിരിക്കുന്നോ? ദയവു ചെയ്ത് കുഞ്ഞിന്റെ ഒരു ചിത്രം കാണിക്കാമോ?’ ഒരു ആരാധകന്‍ ചോദിച്ചു. ഇതിന് കോലിയുടെ മറുപടി ഇങ്ങനെ:

‘ദുര്‍ഗാ ദേവിയുടെ മറ്റൊരു പേരാണ് വാമിക. ചിത്രം കാണിക്കാന്‍ നിര്‍വാഹമില്ല. എന്താണ് സമൂഹമാധ്യമങ്ങളെന്ന് അവള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുകയും സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുകയും ചെയ്യും വരെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കേണ്ട എന്നാണ് ഞാനും ഭാര്യ അനുഷ്‌ക ശര്‍മയും ദമ്ബതികളെന്ന നിലയില്‍ ഒന്നിച്ചെടുത്ത തീരുമാനം.’ കോലി കുറിച്ചു.

കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പുറമെ, മറ്റു ചോദ്യങ്ങളുയര്‍ത്തിയും കോലിയുമായി സംവദിക്കാന്‍ ആരാധകര്‍ രംഗത്തെത്തി. ‘ട്രോളുകളോടും മീമുകളോടും എങ്ങനെ പ്രതികരിക്കുന്നു’ എന്നതായിരുന്നു അതിലൊന്ന്. ‘എന്റെ ബാറ്റ് മറുപടി നല്‍കും’ എന്ന അര്‍ഥത്തില്‍ ഒരു മത്സരത്തിനിടെ ആംഗ്യം കാണിക്കുന്ന സ്വന്തം ചിത്രം പങ്കുവച്ചാണ് കോലി ഇതിനു മറുപടി നല്‍കിയത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുമായി കോലിയെ ബന്ധിപ്പിക്കുന്ന രണ്ടു കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നായിരുന്നു മറ്റൊരു ആരാധകന്റെ സംശയം. ‘വിശ്വാസം, ബഹുമാനം’ എന്നീ വാക്കുകള്‍ കുറിച്ചാണ് കോലി മറുപടി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button