Kerala NewsLatest News

കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ല്‍ തോ​ക്കും വെ​ടി​യു​ണ്ട​ക​ളും; മധ്യവയസ്‌കനെ കേന്ദ്രീകരിച്ച്‌ അന്വേഷണം

തോ​ക്കും വെ​ടി​യു​ണ്ട​ക​ളും കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ല്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ മധ്യവയസ്‌കനെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നു. മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് തോക്കും വെടിയുണ്ടകളും അയച്ചു.

തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. മധ്യവയസ്‌കന്‍ സഞ്ചരിച്ച കാറിനെപ്പറ്റിയും പോലീസ് അന്വേഷിച്ച്‌ വരികയാണ്. കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ല്‍ നിന്നാണ് ഇന്നലെ ഇവ കണ്ടെത്തിയത്. ലുലുവിലെ ജീവനക്കാരന്‍ ആണ് ഇത് ആദ്യം കണ്ടത്. ഒ​രു പി​സ്റ്റ​ളും അ​ഞ്ച് വെ​ടി​യു​ണ്ട​ക​ളു​മാ​ണ് കണ്ടെത്തിയത്.

ട്രോ​ളി വൃ​ത്തി​യാ​ക്ക​വെ ആണ് ഇത് കണ്ടനെത്തിയത്. ലുലു അധികൃതര്‍ ഉടന്‍ തന്നെ സംഭവം പോലീസിനെ അറിയിക്കുകയും ചെയ്തു. തോ​ക്കും വെ​ടി​യു​ണ്ട​ക​ളും സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന ട്രോ​ളി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button