CinemaKerala NewsLatest NewsUncategorized
സോഷ്യൽ മീഡിയ ടൈംലൈനുകൾ മരണ കോളങ്ങൾ പോലെയായി : പൃഥ്വിരാജ്
സോഷ്യൽ മീഡിയ ടൈംലൈനുകൾ മരണകോളങ്ങൾപോലെയായെന്ന് നടൻ പൃഥ്വിരാജ്. നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ മരണത്തിൽ അനുശോചനം രേഖപെടുത്തിക്കൊണ്ടാണ് പൃഥ്വിരാജ് നിരാശ പങ്കുവച്ചത്.
‘സോഷ്യൽ മീഡിയ ടൈംലൈനുകൾ മരണകോളങ്ങൾപോലെയായി. മണ്മറഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു .. കൂടാതെ കാലം വേഗത്തിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’.- പൃഥ്വിരാജ് കുറിച്ചു.
രണ്ടു ദിവസങ്ങളിലായി കേരളം മൂന്ന് പ്രമുഖരുടെ മരണത്തിനാണ് സാക്ഷ്യം വഹിച്ചിരുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്ന കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയുടെ മരണത്തിലും പൃഥ്വി അനുശോചനം രേഖപ്പെടുത്തിയിരുന്നു.