CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്വർണ്ണക്കടത്തും നയതന്ത്ര ബാഗുമൊക്കെ അന്വേഷിക്കാൻ വന്ന അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ ഈന്തപ്പഴത്തിൻ്റെ പുറകെ പോകേണ്ട സ്ഥിതി.

പ്രിയദർശൻ്റെ ഒരു ചിത്രത്തിൽ താക്കോൽ കയ്യിലില്ലല്ലോ.. അത് കുപ്പിയിലല്ലെ എന്ന് ജഗദീഷിൻ്റെ കഥാപാത്രം പറഞ്ഞത് പോലെയാണ് സംസ്ഥാനത്തെ ചില കാര്യങ്ങൾ. സ്വർണ്ണക്കടത്തും നയതന്ത്ര ബാഗുമൊക്കെ അന്വേഷിക്കാൻ വന്ന അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ ഈന്തപ്പഴത്തിൻ്റെ പുറകെ പോകേണ്ട സ്ഥിതിയാണ്. യുഎഇയില്‍നിന്ന് കോണ്‍സുലേറ്റ് ഓഫിസിലെത്തിച്ച മുന്തിയ ഇനം ഈന്തപ്പഴം സ്വപ്നയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത് ഉന്നതരുമായി സൗഹൃദമുണ്ടാക്കാനാണോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ഇപ്പോൾ പരിശോധിക്കുന്നത്. സ്‌പെഷല്‍ സ്‌കൂളുകളിലെയും ബഡ്‌സ് സ്‌കൂളുകളിലെയും കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ വിതരോണദ്ഘാടനം നിർവഹിച്ച ഈന്തപ്പഴമാണ് അർഹരുടെ കൈകളിലെത്താഞ്ഞത്. ഇഷ്ടക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
2016 അവസാനമാണ് സ്വപ്ന യു എ ഇ കോൺസലേറ്റിൽ ജോലിയിൽ പ്രവേശിച്ചത്. 2017 മെയിലാണ് സാമൂഹിക നീതിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്ക് ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയത്. തുടർച്ചയായി 40,000 കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുമെന്നായിരുന്നു പ്രചാരണമെങ്കിലും ഭൂരിഭാഗം സ്‌കൂളുകളിലും ഇതു ലഭിച്ചിട്ടില്ല .ഈ ഈന്തപ്പഴത്തിന് പുറകെയാണ് ഇപ്പോൾ അന്വേഷണ സംഘം.
കോണ്‍സുലേറ്റിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2017 മേയിലാണ് യുഎഇയില്‍ നിന്ന് കോണ്‍സുലേറ്റിലേക്കെത്തുന്നത്.ബോക്‌സില്‍ 12 ഈന്തപ്പഴ പാക്കറ്റുകള്‍ എന്ന കണക്കിൽ
17,000 കിലോ ഈന്തപ്പഴം.സര്‍ക്കാരിന്റെ അനുമതിയോടെ തന്നെയായിരുന്നു ഇറക്കുമതി. ജീവനക്കാർക്കും വേണ്ടപ്പെട്ടവർക്കും വിതരണം ചെയ്ത ശേഷം തിരുവനന്തപുരത്തെയും കൊല്ലത്തെയും സ്ഥാപനങ്ങളിലും വിതരണം ചെയ്തു. പിന്നിടായിരുന്നു സ്കൂളുകളിലെ വിതരണം പറഞ്ഞിരുന്നതെങ്കിലും ഇങ്ങനെ ഒരു വിതരണം നടന്നതിന് എവിടെയും രേഖകളോ തെളിവുകളോ ഇല്ല. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണ പരിധിയിൽ വരുന്ന ബഡ്സ് സ്കൂളുകളിൽ പ്രവർത്തനനങ്ങൾക്ക് നേതൃത്വം നൽകുന്നത് കുടുoബശ്രീയാണ്. പക്ഷെ അവർക്കു പോലും ഇത്തരത്തിൽ ഒരു വിതരണത്തെക്കുറിച്ച് ധാരണയില്ല. അനൗദ്യോഗിക വിതരണത്തെക്കുറിച്ചും ഇവർക്കറിയില്ല.ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്റെ (ഡിജിഐ) ഓഫീസും ഇതേ വാദം തന്നെയാണ് ഉന്നയിക്കുന്നത്.
ഈന്തപ്പഴങ്ങള്‍ യുഎഇ കോണ്‍സുലേറ്റിനു പുറത്തു വിതരണം ചെയ്തതിനാണ് ഇപ്പോൾ കസ്റ്റംസ് കേസെടുത്തിട്ടുള്ളത്. നികുതി അടയ്ക്കാതെ കൊണ്ടുവരുന്ന ഇത്തരം സാധനങ്ങള്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനു മാത്രമുള്ളതായിരിക്കണമെന്നും ഇങ്ങനെയുള്ള സാധനങ്ങൾ പുറത്തുകൊടുത്തതോടെ നികുതി ഇളവിന് ലഭിക്കില്ലെന്നുമാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക ഉൾപ്പടെയുള്ള മാർഗ്ഗത്തിലൂടെ ഈന്തപ്പഴത്തിൻ്റെ അനധികൃത വിതരണത്തിന് തെളിവുകൾ ശേഖരിക്കേണ്ടത് അന്വേഷണ ഏജൻസികളാണ്. അതിനു ഇനിയും അലംഭാവം കാട്ടിയാൽ
ഇത്തരം നിയമ ലംഘനങ്ങൾ ഇനിയും കേരള മണ്ണിൽ അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button