ഐഫോണ്‍ 17 സീരീസ് അവതരിപ്പിച്ചു; ഇന്ത്യയിലെ വില ഇങ്ങനെ
ആപ്പിള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 17 സീരീസ് അവതരിപ്പിച്ചു. ഇന്ത്യയില്‍ 82,900 രൂപ മുതല്‍ 2,29,900 രൂപ വരെയുള്ള വിലയിലാണ് പുതിയ മോഡലുകള്‍ ലഭ്യമാകുക. സെപ്റ്റംബര്‍ 19 മുതല്‍ വിപണിയില്‍ എത്തുന്ന ഫോണുകള്‍ക്ക് സെപ്റ്റംബര്‍ 12 മുതല്‍ തന്നെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കും.
ഐഫോണ്‍ 17 ശ്രേണിയില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നീ നാല് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ 5.6 മില്ലിമീറ്റര്‍ മാത്രമുള്ള ഏറ്റവും കനം കുറഞ്ഞ മോഡലാണ് ഐഫോണ്‍ 17 എയര്‍, 1,19,900 രൂപ മുതലാണ് വില. ഫോണുകള്‍ക്കൊപ്പം ആപ്പിള്‍ വാച്ച് അള്‍ട്രാ 3യും അവതരിപ്പിച്ചു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ മോഡലിന്റെ വില ഇന്ത്യയില്‍ 89,900 രൂപയാണ്. സെപ്റ്റംബര്‍ 19 മുതല്‍ വില്‍പ്പന ആരംഭിക്കും.
സ്റ്റോറേജ് ഓപ്ഷനുകള്‍: ഇനി 128 ജിബി ഇല്ല; 256 ജിബി മുതല്‍ 2TB വരെയാണുള്ളത്
ഡിസ്‌പ്ലേ: ഐഫോണ്‍ 17 ന് 6.3 ഇഞ്ച് ഡിസ്‌പ്ലേ.
ചിപ്സെറ്റ്: പുതിയ A19 ചിപ്, മുന്‍ മോഡലിനെ അപേക്ഷിച്ച് 20% വേഗത.
ബാറ്ററി: 8 മണിക്കൂര്‍ അധിക വീഡിയോ പ്ലേബാക്ക്; 10 മിനിറ്റ് ചാര്‍ജ് = 8 മണിക്കൂര്‍ വീഡിയോ.
കളര്‍ ഓപ്ഷനുകള്‍: ലാവെന്‍ഡര്‍, മിസ്റ്റ് ബ്ലൂ, സേജ്, വൈറ്റ്, ബ്ലാക്ക് (ഐഫോണ്‍ 17). പ്രോ മോഡലുകള്‍ക്ക് കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സില്‍വര്‍.
ഐഫോണ്‍ 17 – ₹82,900 മുതല്‍
ഐഫോണ്‍ 17 പ്രോ – ₹1,34,900 മുതല്‍
ഐഫോണ്‍ 17 പ്രോ മാക്‌സ് – ₹1,49,900 മുതല്‍
ഐഫോണ്‍ 17 എയര്‍ – ₹1,19,900 മുതല്‍
Tag: iPhone 17 series launched; prices in India are as follows