ഐഫോൺ ഫാക്ടറിയിലെ അക്രമം: എസ്എഫ്ഐ നേതാവ് അറസ്റ്റിലായി.

ബംഗളുരു / കർണാടകയിലെ വിസ്ട്രോൺസ് ഐഫോൺ ഫാക്ടറിയിൽ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തു. കോളാർ എസ്എഫ്ഐ താലൂക്ക് പ്രസിഡന്റായ ശ്രീകാന്ത് ആണ് അറസ്റ്റിലായിരിക്കുന്നത്. നേരത്തെ ബിജെപിയുടെ എം എസ് മുനിസ്വാമി ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടുപിറകെ ”ബംഗളരുവിലെ ഐഫോൺ ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐയാണ്. എസ്എഫ്ഐ പ്രാദേശിക നേതാവാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇടത് ആശയം വിനാശകരവും സമൂഹത്തിൽ നിലനിൽക്കുന്ന സമാധാനത്തെ കെടുത്തുന്നതുമാണ്”- കർണാടക എബിവിപി ട്വീറ്റ് ചെയ്യുകയും ഉണ്ടായി. അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു കൊണ്ട് എസ്എഫ്ഐ #standwithcomradesrikanth എന്ന ആഷ് ടാഗോടെ സോഷ്യൽമീഡിയ ക്യാംപയിൻ ആരംഭിച്ചിരിക്കുകയാണ്.
ശബളം വൈകിയെന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധിക്കുന്ന ഫാക്ടറി തൊഴിലാളിക ളുടെ പ്രതിഷേധം അക്രമാസക്തമാവുകയാ യിരുന്നു. 150ഓളം പേർ ആണ് പ്രതിഷേധത്തിനിറങ്ങുന്നത്. തൊഴിലാളി ചൂഷണത്തിനെതിരായ പ്രതിഷേധമാണ് ഫാക്ടറിയിലുണ്ടായതെന്ന് എഐടിയുസി വ്യക്തമാക്കി. തൊഴിലാളി ചൂഷണം തടയാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നും എഐടിയുസി കുറ്റപ്പെടുത്തിയിട്ടുണ്ട്.