ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ഒന്ന് നമ്മുടെ പ്രീയപ്പെട്ട തല എന്ന് വിളിപ്പേരുള്ള മുന്‍ നായകന്‍ ധോണി മറ്റൊന്ന് ചിന്നതല റെയ്‌ന. രണ്ടു പേരും ക്രിക്കറ്റിനകത്തും പുറത്തും വലിയ ചങ്ങാതിമാരാണെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്ക് നന്നായിട്ടറിയാം.
ആ വിശ്വാസത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഇരുവരുടെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കല്‍ പ്രഖ്യാപനവും. കഴിഞ്ഞ വര്‍ഷം ഒരേ ദിവസം ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു ഇവരുടെ വിമരിക്കല്‍ പ്രഖ്യാപനം. ഇവരുടെ കൂട്ടുകെട്ടിന്റെ വിജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കിരീട വിജയം.
അത്തരത്തില്‍ ഇത്തവണയും ഐ.പി.എല്ലില്‍ കിരീടം ചെന്നൈക്ക് സ്വന്തമാക്കാനാകുമെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്ന പറയുന്നത്. ‘ധോണിക്ക് വേണ്ടി കിരീടം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം നമ്മള്‍ കളിച്ച വിധം നോക്കുമ്പോള്‍ എക്സ്ട്രാ ആത്മവിശ്വാസം ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ടീമിന് ലഭിക്കുന്നു. ടീമിലെ മറ്റ് താരങ്ങളുടെയെല്ലാം വിജയം ധോണി ആസ്വദിക്കുന്നു, എല്ലാ കളിക്കാര്‍ക്കും ധോണി സ്വാതന്ത്ര്യം നല്‍കുന്നു.
മൊയിന്‍ അലി, സാം കറാന്‍, ഡ്വെയ്ന്‍ ബ്രാവോ, രുതുരാജ് എന്നിവരുടെ സാന്നിധ്യം ടീമിന് ഊര്‍ജം നല്‍കുന്നു. ഈ വര്‍ഷം കിരീടം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും റെയ്‌ന പറയുന്നത്. ഈ വര്‍ഷത്തോടെ ധോനി ഐപിഎല്ലിനോട് വിടപറയും എന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ അടുത്ത വര്‍ഷം കൂടി ധോണി ചെന്നൈയില്‍ ഉണ്ടാവുമെന്ന സൂചനയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞിരുന്നത്. ഐ പി എല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ പ്രഥമ മത്സരത്തില്‍ തുടങ്ങിയ ബന്ധമാണ് ഇവരുടേത്. പിന്നീട് ഇന്ത്യയെ ധോണി നയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ റെയ്‌ന കൂടെ ഉണ്ടായിരുന്നു. ഇപ്പോഴും ആ സൗഹൃദം തുടരുന്നു.