കോഴിക്കോട് നേപ്പാൾ സ്വദേശികളുടെ ആറു വയസുള്ള പെൺകുട്ടിക്ക് ക്രൂരപീഡനം.

കോഴിക്കോട് / കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശികളുടെ ആറു വയസുള്ള പെൺകുട്ടിക്ക് ക്രൂരപീഡനം. ആരോഗ്യനില ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. മാളൂര്‍മ്മല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടിൽ പോയ സമയത്ത് അവരെ കൂട്ടാനായി അച്ഛനും കൂടെ പോയിരുന്നു. ഇരുവരും തിരിച്ചെത്തിയപ്പോളാണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. ഈ സമയം കുഞ്ഞിന്റെ ഒന്നര വയസുള്ള രണ്ട് സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രക്ഷിതാക്കൾ സമീപത്തെ വീട്ടിൽ ആയിരുന്ന സമയത്തു പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സമീപത്തു കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് സ്ഥലത്തുണ്ടായിരുന്നതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. റൂറൽ എസ്. പി എ. ശ്രീനിവാസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടില്‍ നിന്നും കുട്ടികളുടെ കരച്ചില് കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.