Latest NewsNationalUncategorized
മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായി വിലയിരുത്തൽ
നാഗർകോവിൽ: കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തിൽ തീപിടിത്തം. വലിയ തോതിൽ നാശനഷ്‌ടമുണ്ടായതായാണ് വിവരം. നിലവിളക്കിൽ നിന്ന് തീ പടർന്നതാകാം അന്ധിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. തമിഴ്‌നാട് ഐടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്‌ടർ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി.
ദീപാരാധനയ്ക്കു ശേഷം നിലവിളക്കിൽ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടിൽ തീ പിടിക്കുകയും അങ്ങനെ തീ പടർന്നതാവാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിൽ ഇങ്ങനെയൊരു തീപിടിത്തം.
ദേവീ വിഗ്രഹത്തിൽ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേൽക്കൂര പകുതിയോളം അഗ്നിയിൽ തകർന്നു.