keralaKerala NewsLatest News

അനർട്ടിലെ ക്രമക്കേടുകൾ; സിഇഒയെ മാറ്റിയതുകൊണ്ടു മാത്രം ക്രമക്കേടുകൾ അവസാനിക്കില്ലെന്ന് രമേശ് ചെന്നിത്തല

അഴിമതി ആരോപണങ്ങൾ നേരിടുന്ന അനർട്ടിന്റെ സിഇഒയും ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ നരേന്ദ്രനാഥ വേലൂരിയെ നീക്കിയ നടപടി സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരാളെ മാറ്റിയതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നും, അനർട്ടിൽ നടന്ന ക്രമക്കേടുകൾ വിജിലൻസ് വിഭാഗവും നിയമസഭാ സമിതിയും ചേർന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേലൂരിക്കെതിരായ അച്ചടക്ക നടപടികളുടെ ഫയൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 188 തവണ വകുപ്പുകളിൽ സഞ്ചരിച്ചിട്ടും, ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ ബന്ധുവിന്റെ കീഴിലുള്ള വകുപ്പായതുകൊണ്ടാണ് നടപടി നീണ്ടുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് അനർട്ടിൽ നടന്നതെന്നും, ഒരു ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് അത് ഇല്ലാതാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

വേലൂരിയെ രണ്ടുമന്ത്രിമാരും സർക്കാരിലെ ഉന്നതരും സംരക്ഷിച്ചുവരികയാണെന്ന് അദ്ദേഹം ആരോപിച്ചു. വനം വകുപ്പിന്റെയും ഊർജവകുപ്പിന്റെയും സെക്രട്ടറിയായിരുന്ന ജ്യോതിലാൽ തന്നെ ഫയൽ പലവട്ടം പരിശോധിച്ചതായും രേഖകൾ തെളിയിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. വനംമന്ത്രിയുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മറിച്ച് അനർട്ട്, ഹൈഡൽ ടൂറിസം പോലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ തലവനായി വേലൂരിയെ നിയമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനംവകുപ്പിൽ നടപടി നേരിടുന്നതിനിടെ ഊർജവകുപ്പിലെ ഉന്നതസ്ഥാനത്ത് വേലൂരി എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുടെ വിശ്വസ്തനായി മാറിയ വേലൂരിക്കെതിരെ, അനർട്ടിലെ ക്രമക്കേടുകളിൽ വകുപ്പുതല അന്വേഷണം പോലും നടന്നിട്ടില്ല. പൊതുഭരണവകുപ്പിൽ കഴിഞ്ഞ മൂന്നു വർഷമായി അച്ചടക്ക നടപടിയുടെ ഫയൽ കെട്ടിക്കിടക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tag: Irregularities in Anart; Ramesh Chennithala says that the irregularities will not end just by changing the CEO

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button