CovidEditor's ChoiceHealthKerala NewsLatest NewsNationalNews

ഓക്സ്ഫഡ് സർവകലാശാലയുടെ വാക്‌സിൻ രോഗികളിൽ ഉപയോഗിക്കുന്നതിനായി യുകെയിലെ റഗുലേറ്റർ അനുമതി നൽകുന്നതും കാത്ത് ഇന്ത്യ.

ന്യൂഡൽഹി /ലോകം കൊവിഡിനെതിരേ കാത്തിരിക്കുന്ന ഓക്സ്ഫഡ് സർവകലാശാലയുടെ വാക്‌സിൻ രോഗികളിൽ ഉപയോഗിക്കുന്നതി നായി യുകെയിലെ റഗുലേറ്റർ അനുമതി നൽകുന്നത് ഉറ്റുനോക്കിയിരി ക്കുകയാണ് ഇന്ത്യ. ഈ മാസം അവസാനത്തോടെ യുകെയിലെ റഗുലേറ്റർ അനുമതി നൽകുന്നതോടെ മാത്രമേ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിന് ഇന്ത്യയിലും അനുമതി ലഭിക്കുകയുള്ളൂ.

ഓക്സ്ഫഡ്- ആസ്ട്രസെനക വാക്‌സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്. അതിന് അനുമതി നൽകുന്ന കാര്യം യുകെയിലെ റഗുലേറ്റർ എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. ഇന്ത്യയിലെ സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റി യുകെയുടെ തീരുമാനം വിലയിരുത്തുകയാണ് ചെയ്യുക. ഇക്കാര്യത്തിൽ, തങ്ങളുടെ പരിശോധനകൾ നടക്കുകയാണെന്ന് യുകെയിലെ റഗുലേറ്റർമാരായ മെ​ഡി​സി​ൻ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ റ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി (എം​എ​ച്ച്ആ​ർ​എ)യുടെ വക്താവ് ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിശദമായി തന്നെ എല്ലാം പരിശോധിക്കുകയാണെന്നും, കഴിയുന്നത്ര വേഗം ഇതു പൂർത്തിയാക്കുമെന്നും, എംഎച്ച്ആർഎ വക്താവ് പറഞ്ഞിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ വാക്സിന് യുകെ റഗുലേറ്റർ അനുമതി നൽകുമെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട്. ജ​നു​വ​രി ആ​ദ്യം വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് “ദ ​ഡെ​യ്‌​ലി ടെ​ല​ഗ്രാ​ഫ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡി​സം​ബ​ർ ഇ​രു​പ​ത്തെ​ട്ടി​നോ ഇ​രു​പ​ത്തൊ​മ്പ​തി​നോ എം​എ​ച്ച്ആ​ർ​എ വാ​ക്സി​ൻ അം​ഗീ​ക​രി​ച്ചേ​ക്കു​മെ​ന്നാ​ണ് റിപ്പോർട്ടുകൾ പറയുന്നത്.50 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ ഡോ​സു​ക​ളാ​ണ് ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആണ് ഇന്ത്യ​യി​ൽ ഇതു നൽകുക. ഫൈ​സ​ർ- ബ​യോ​ൺ​ടെ​ക് വാ​ക്സി​നെ​ക്കാ​ൾ ഇ​ന്ത്യ​യ്ക്ക് യോ​ജി​ച്ച​ത് ഓ​ക്സ്ഫ​ഡ് വാ​ക്സി​നാ​ണെ​ന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ ​വാ​ക്സി​ൻ സാ​ധാ​ര​ണ റ​ഫ്രി​ജ​റേ​റ്റ​റു​ക​ളി​ൽ സൂ​ക്ഷി​ക്കാ​നാ​വും. എ​ന്നാ​ൽ, ഫൈ​സ​ർ വാ​ക്സി​ന് കൂ​ടു​ത​ൽ ത​ണു​പ്പു​ള്ള സ്റ്റോ​റെ​ജ് സൗ​ക​ര്യ​ങ്ങ​ൾ ആവശ്യമാണ്. ഫൈ​സ​റി​ന്‍റേ​ത് എന്നത് ​പോ​ലെ ഇതും ര​ണ്ടു ഡോ​സ് ആണ് എടുക്കേണ്ടത്. ഫൈ​സ​ർ ഡോ​സു​ക​ൾ മൂ​ന്നാ​ഴ്ച ഇ​ട​വേ​ള​യി​ലാ​ണെ​ങ്കി​ൽ ഓ​ക്സ്ഫ​ഡി​ന്‍റേ​ത് നാ​ലാ​ഴ്ച ഇ​ട​വേ​ള​യി​ൽ എടുത്താൽ മതിയാകും.

62 മു​ത​ൽ 90 ശ​ത​മാ​നം വ​രെയാണ് വി​വി​ധ പ്രാ​യ​ഗ്രൂ​പ്പു​ക​ളി​ൽ വി​വി​ധ റേ​ഞ്ചി​ൽ വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള കൃ​ത്യ​മാ​ക്കു​ന്ന​തു വ​ഴി ഫ​ല​പ്രാ​പ്തി പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​നാ​വു​മെ​ന്ന് ഏ​താ​നും ദി​വ​സം മു​ൻ​പ് പു​റ​ത്തു​വ​ന്ന പ​ഠ​നം പറയുന്നുണ്ട്. യു​കെ​യി​ലാ​ണ് ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍റെ കൂ​ടു​ത​ൽ ഉ​ത്പാ​ദ​ന​വും ഇപ്പോൾ നടന്നു വരുന്നത്. എ​ന്നാ​ൽ, ആ​ദ്യ ബാ​ച്ചി​ലെ 40 ല​ക്ഷം ഡോ​സു​ക​ൾ നെ​ത​ർ​ല​ൻ​ഡ്സി​ൽ നി​ന്നും ജ​ർ​മ​നി​യി​ൽ നി​ന്നു​മാ​ണു ന​ൽ​കു​ക. ഇ​തി​നു പു​റ​മേ 15 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ കൂ​ടി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്ന് പ്ര​മു​ഖ ഔ​ഷ​ധ നി​ർ​മാ​താ​ക്ക​ളാ​യ ആ​സ്ട്ര​സെ​ന​ക വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം,രാജ്യത്ത് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ൻ ബന്ധപ്പെട്ട വിദഗ്ധരോടു നിർദേശിച്ചിട്ടുണ്ട്. രാ​ജ്യ​ത്ത് ഏ​താ​ണ്ട് 30 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് മാസങ്ങൾക്കകം വാ​ക്സി​ൻ ന​ൽ​കു​ക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button