ഔഫ് വധക്കേസിൽ ഇര്‍ഷാദ് കുറ്റം സമ്മതിച്ചു, തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.

കാസർഗോഡ് /കാസർകോട് കല്ലൂരാവിയിലെ അബ്ദുറഹ്മാൻ ഔഫ് വധക്കേസിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി ഇര്‍ഷാദ്. ഔഫിനെ കുത്തിയത് താനാണെന്ന് ഇർഷാദ് പൊലീസിന് മൊഴി നൽകി. കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റെ കൊലപാതകം യൂത്ത് ലീഗ് -ഡിവൈഎഫ്ഐ സംഘർഷത്തിന്റെ തുടർച്ചെയെന്ന് പോലീസ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
അതേസമയം കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും പോലീസ് അറിയിച്ചു. കൊലപാതകത്തിലെ എല്ലാ പ്രതികളെയും പോലീസ് പിടികൂടി. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഹസൻ, ആഷിർ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ചാണ് ഡിവൈഎഫ്ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പോകുകയായിരുന്ന അബ്ദുറഹ്മാനെയും സുഹൃത്ത് ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു.