പി. രാജീവ് കളമശ്ശേരി പാലം പണിതത് സക്കീര്‍ ഹുസൈന് വേണ്ടിയോ ?

ഇത് ഒരു കഥയാണ് കള്ളകഥയല്ല, നമ്മുടെ നാട്ടിൽ നടന്ന ഒരു കഥ . പുരാണമൊന്നുമല്ല, കുറച്ചു വർഷമേ ആയിട്ടുള്ളു കഥ നടന്നിട്ടു, എന്നാൽ ഇന്നും അത് നടന്നു കൊണ്ട് ഇരിക്കുന്നു. ഇനി കഥയിലേക്ക് വരാം. ശാന്തനും സാത്വികനുമായ ഒരു ചെറിയ ദേശത്തിന്റെ അമരക്കാരൻ, തത്കാലം നമുക്ക് അദ്ദേഹത്തെ ശാന്തനു എന്ന് വിളിക്കാം. ഇദ്ദേഹത്തിന്റെ കിങ്കരനൊരാളുണ്ട്, ആളല്പം പരുക്കനും ക്ഷിപ്ര കോപിയുമാണ്. അയാളെ നമുക്ക് ശക്തൻ എന്ന് വിളിക്കാം. കഥയാണങ്കിലും നാടിനെ നമുക്ക് കളമശ്ശേരി ദേശം എന്ന് വിളിക്കാം.
കഥയുടെ ആമുഖമായി തന്നെ പറയട്ടെ ശക്തനെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ വായനക്കാർക്കു മെഗാ സീരിയൽ കണ്ടുതീർന്നാലും ഇത് വായിച്ചു തീരില്ല എന്നുറപ്പുള്ളതുകൊണ്ട് 2016 നിന്ന് മാത്രം ആരംഭിക്കുന്നു. 2 വ്യവസായികൾ തമ്മിലുള്ള വളരെ ലളിതമായി പരിഹരിക്കുന്നതിന് ശക്തൻ ഒരു വ്യവസായിയെ വെറുതെ തട്ടിക്കൊണ്ടു പോയി ചെറുതായി ഒന്ന് ഭീഷണി പെടുത്തി. ഇത് കാണിച്ചു പേടിച്ചിട്ടാണെങ്കിലും പുറത്തിറങ്ങിയ വ്യവസായി പാർട്ടിക്കും പോലീസിനും ഒരു പരാതി കൊടുത്തു. സ്വന്തമായി പോലീസും കോടതിയും ഉള്ള പാർട്ടിക്കെന്തു കേസ്. എന്നാലും വന്ന് കിട്ടിയതല്ലേ എന്ന പേരിൽ പാർട്ടി കോടതി കേസ് സ്വീകരിച്ചു.
കളമശ്ശേരി ദേശം ഇരിക്കുന്ന ജില്ലയുടെ ചുമതല അന്ന് ശാന്തനുവിനാണ് , കുറച്ചു കൂടി കളർ കൂട്ടാൻ വേണ്ടി കോടതിയിലേക്ക് അങ്ങ് കണ്ണൂരിൽ നിന്നും പാർട്ടി സെക്രെട്ടറിയും ജഡ്‌ജി ആയി വന്നു. അവസാനം ആ സുപ്രധാന തീരുമാനം എത്തി, ശക്തനെ തത്കാലം അന്വേഷണവിധേയനായി പാർട്ടി ഏരിയ സെക്രെട്ടറി സ്ഥാനത്തുനിന്നും മാത്രം തൽക്കാലത്തേക്ക് മാറ്റി നിർത്താം. മറ്റു പാർട്ടി ഭാരവാഹിത്വം തുടർന്നുകൊണ്ട് പോകാം. ഒരു പടി കൂടി ശാന്തനു അവിടെ ചേർത്തു, പാർട്ടിക്കാർ ബിസിനസ്സ് നടത്തുന്നതും കോംപ്രമൈസ് ചർച്ചകൾ നടത്തുന്നതും തെറ്റല്ല അത് പാർട്ടിക്കകത്തു തെറ്റുമില്ല. ഇത് കേട്ട ശക്തൻ ഡബിൾ പവറോടുകൂടി അപ്പോൾ തന്നെ മൊബൈൽ എടുത്തു എസ് ഐ യെ നാല് റൗണ്ട് ഭീഷണി. ഒരു നടപടിയും തനിക്കെതിരെ ഉണ്ടാവില്ല എന്ന ശാന്തനുവിന്റെ ഉറപ്പു തന്നെ ഇതിനു കാരണം.
ഇനി ശക്തന്റെ വീടിനോടുള്ള പ്രണയം പറയാതിരിക്കാൻ കഴിയില്ല. വെറും 2 സെന്റിലെ വീട്ടിലാണ് ജനിച്ചത്, അതുകൊണ്ട് ചെറിയ വിഷമവും ഉണ്ട്. എന്നാൽ അധ്വാനിച്ചു വീട്‌വെക്കുക എന്ന കർമത്തിൽ ശക്തന് വിശ്വാസമില്ലായിരുന്നു. അത് നേടാനുള്ള അവസരവും പാർട്ടി തന്നെ ശക്തന് ഉണ്ടാക്കി കൊടുത്തു. പാർട്ടി ഫണ്ടിലേക്ക് പണം ആവശ്യമാണ്, അതിന് പറ്റിയത് ശക്തനെ പോലുരു വ്യക്തി തന്നെയാണ്. പിരിക്കുന്നതിന്റെ ഒരു വിഹിതം പാർട്ടിക്ക് കുറച്ചു മറ്റു ചില പാർട്ടി ഉന്നതർക്ക് പിന്നെ ശക്തനും കൂട്ടർക്കും. ഈ ഫോർമുല ശക്തൻ വളരെ ഫലപ്രദമായി പ്രയോഗിച്ചു. ഇപ്പോൾ കോടികൾ വിലമതിപ്പുള്ള 4 വീടുകൾ ശക്തന് സ്വന്തം. ഇതിനൊക്കെ ഇടയിൽ ശക്തനെ കാണാതെയാകും, അടുപ്പമുള്ളവർ ചോദിച്ചാൽ പറയും ദുഫായ് വരെ ഒന്ന് പോയി എന്ന്. എന്നാലും പാർട്ടിയിലെ ചില കുളം കുത്തികൾ ആന്വേഷിച്ചപ്പോൾ അറിഞ്ഞത് സമ്മർദ്ദം കുറക്കാൻ ബാങ്കോക് വരെ ഒന്ന് പോയതാണെന്ന്. വിദേശത്തേക്ക് പോകുമ്പോൾ കാര്യ കാരണങ്ങൾ പാർട്ടിയെ അറിയിക്കണമെന്ന കാര്യം പക്ഷെ ശക്തന് ബാധകമല്ല, കാരണം ശാന്തനു അവിടെ ഉണ്ടല്ലോ.
ഇതിനിടയിൽ പാർട്ടിയിലെ ഒരു നേതാവിന്റെ ആത്മഹത്യയും അതിന്റെ കുറിപ്പ് ലഭിക്കുകയും എതിർ പാർട്ടിക്കാർ പോലീസ് ഓഫീസ് ഉപരോധിക്കുകയും എല്ലാം നടന്നത്. ഇവിടെയും ശക്തന്റെ പേര് പ്രതിപട്ടികയിൽ വന്നപ്പോളും നമ്മുടെ ശാന്തനു പടച്ചട്ടയൊരുക്കി ഒരു കാവൽ മാലാഖയെ പോലെ കാവൽ നിന്നു.
പിന്നെയാണ് പ്രളയം വരുന്നത്. ഭൂരിപക്ഷം ജനങ്ങൾക്കും ഇതൊരു ജീവൻ മരണ പോരാട്ടമായിരുന്നു, എന്നാൽ ശാന്തനുവിന്റെ ചില വിശ്വസ്തർ ഇത് തങ്ങൾക്കു കിട്ടിയ ഒരു ചാകരയാണെന്ന് ഉറപ്പിച്ചു പുതിയ കരുനീക്കങ്ങൾ ആരംഭിച്ചു. ഇതിന് ശക്തൻ അമനാട് സർവീസ് ബാങ്ക് പ്രസിഡന്റ്നിനേയും ബാങ്ക് ഡയറക്ടറെയും ഭർത്താവിനെയും കൂട്ടുപിടിച്ചു പ്രളയ ഫണ്ട് സമാഹരിക്കുവാൻ തുടങ്ങി. എന്നാൽ പാർട്ടിയിലെ ചില കുലം കുത്തികൾ ഇത് നാട്ടിൽ മുഴുവൻ പറഞ്ഞു നടന്നു. കാര്യങ്ങൾ കൈ വിട്ടു പോകുമോ തന്റെ ഇമേജ് കുറയുമോ എന്ന് ശാന്തനുവിനും ഒരു പേടി. അങ്ങിനെ അനധികൃത സ്വത്തു സമ്പാദിച്ചു എന്ന ആരോപണം ഉള്ളത് കൊണ്ട് തല്ക്കാലം അന്വേഷണ വിധേയമായിട്ടു ശക്തനെ പുറത്താക്കുന്നു. മുൻകാല അനുഭവം ഉള്ളത് കൊണ്ട് ഉള്ളിൽ ചിരിച്ചു കൊണ്ട് തന്നെ ശക്തൻ മെല്ലെ പടിയിറങ്ങി.
ഇപ്പോൾ എല്ലാവർക്കും തോന്നാം ശാന്തനു ശക്തൻ ബന്ധം ഇത്ര ദൃഢമാകാൻ ഉള്ള കാരണം എന്താണ്? കാരണം കുറച്ചു വര്ഷങ്ങള്ക്കു മുൻപ് എം പി പണിയെല്ലാം കഴിഞ്ഞു ശാന്തനു നാട്ടിൽ നിൽക്കുന്ന കാലം. പാർട്ടിയിൽ ഒരു ഭിന്നത, കേരളത്തിന്റെ സ്വയ പ്രഖ്യാപിത രാജാവിന്റെ ഗ്രൂപ്പിൽ തന്നെ പ്രശ്നം. പ്രശ്നം ഇങ്ങനെ പോയാൽ പാർട്ടി ഗ്രിപ് തന്റെ കയ്യിൽ നിന്ന് പോകുകയും ഒരു സ്ഥാനവും ലഭിക്കില്ലെന്നും മുന്നിൽ കണ്ട ശാന്തനു തൻറെ വജ്രായുധമായ ശക്തനെ രംഗത്തിറക്കുന്നു. എതിരാളികളെ നിഷ്പ്രഭമാക്കിയ ശക്തൻ പിന്നെ അങ്ങോട്ട് ശാന്തനുവിന്റെ വിശ്വസ്തനായി പ്രയാണം ആരംഭിച്ചു. താത്കാലികമായ ഒരു ബ്രേക്ക് ആവശ്യമായത് കൊണ്ട് മാത്രം അവർ കഥ പോസ് ചെയ്തിരിക്കുന്നു, കൂടുതൽ കളർ ഫുൾ ആയി തിരിച്ചു വരാൻ വേണ്ടി മാത്രം
വാൽകഷ്ണം : കളമശ്ശേരി സ്ഥാനാർഥി പി.രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദർ ആണെന്ന് അവിടുത്തെ സാധാരണ പാർട്ടി പ്രവർത്തകർ ചിന്ദിക്കുകയും പരസ്യമായി നോട്ടീസ് പതിക്കുകയും ചെയ്തു. സാധാരണക്കാർക്കിടയിൽ ഏറ്റവും സ്വാധീനമുള്ള ചന്ദ്രൻ പിള്ളയെ സ്ഥാനാർഥി ആക്കണം എന്ന ആവശ്യം ഒരു കഥയായി എങ്ങിനെ അവസാനിച്ചു എന്നതും ഇതിലൂടെ കൂട്ടി വായിക്കേണ്ടതുണ്ട്.