Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഐസക്കിന് ഇരുന്നിട്ട് ഇരുപ്പു ഉറക്കുന്നില്ല. കിടന്നിട്ടാവട്ടെ ഉറക്കം വരുന്നില്ല. കണ്ണടച്ചാൽ അതാ വരുന്നു കിഫ്‌ബി.

തിരുവനന്തപുരം/ കേരളത്തിന്റെ ധനകാര്യമന്ത്രി എന്ന് പറയുന്ന തോമസ് ഐസക്കിന് വീട്ടിൽ ഇരുന്നിട്ട് ഇരുപ്പു ഉറക്കുന്നില്ല. കിടന്നിട്ടാവട്ടെ ഉറക്കം വരുന്നില്ല. കണ്ണടച്ചാൽ അതാ വരുന്നു കിഫ്‌ബി. സി എ ജി റിപ്പോർട്ട് കണ്ടതുമുതൽ പത്രസമ്മേളനവും പ്രസ്താവനയും നടത്താൻ തുടങ്ങിയതാണ്. ഒരു പൊടി വിശ്രമമില്ല, ഇനിയും തീർന്നിട്ടില്ല. ഇനി ഒട്ടു തീരുകയുമില്ല. സ്വർണ്ണ ക്കടത്ത് വിഷയത്തിൽ നിന്നും ജനശ്രദ്ധ ഒന്ന് മാറ്റാൻ കിട്ടിയ അവസരം തുടരാനുള്ള സർക്കാർ തലത്തിലെ സമ്മർദ്ദം കൂടി ആയപ്പോൾ അടുത്ത ദിവസം പത്രക്കാരോട് എന്ത് പറയണമെന്ന് മാത്രമാണ് തോമസ് ഐസക് ആലോചിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോഴും, പച്ചവെള്ള നിറയെ കുടിക്കുമ്പോഴുമൊക്കെ ഐസക്കിന് ഒറ്റ ചിന്തയെ ഉള്ളൂ നാളെ എന്ത് പറയും. ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ. ഐസക് എത്ര നാൾ ജനത്രെ പട്ടികുമെന്നാണ് ഇതൊക്കെ കാണുന്ന ജനത്തിന് മനസിലാകാത്തത്. കേരളത്തിൽ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുളള ബോധപൂർവമായ ശ്രമമാണ് ഇഡി നടത്തുന്നതെന്ന വിമർശനമാണ്
തോമസ് ഐസക്ക് ഏറ്റവും ഒടുവിൽ നടത്തിയത്. സർക്കാരിനെ അട്ടിമറിക്കാൻ സി എ ജി നേരിട്ട് ഇറങ്ങിയെന്നും ഐസക്കിന്റെ പുതിയ കണ്ടെത്തൽ. ഇത് പറയാനും ഐസക് വാർത്താ സമ്മേളനം നടത്തി.
നടക്കുന്നത് വൻ ഗൂഢാലോചനയാണ്. കേരളസർക്കാരിനെ അട്ടിമറിക്കാനാണ് നീക്കം. ഒരു ദേശീയ അന്വേഷണ ഏജൻസി ആയ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിന് സി എ ജി റിപ്പോർട്ട് എങ്ങനെ കിട്ടിഎന്ന വിഡ്ഢിയുടെ ചോദ്യം വരെ ഫ്രാന്ത് പിടിച്ച പോലെ തോമസ് ഐസക് ചോദിച്ചിരിക്കുകയാണ്. ഇ ഡിയുടെ ജോലി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുകമാത്രമാണ്. സി എ ജി റിപ്പോർട്ട് നിഷ്കളങ്കമല്ല, സത്യാ സന്തമല്ല എന്നൊക്കെ പറഞ്ഞു ഐസക്കേ ഉലരാണ് തുടങ്ങിയിട്ട് ദിവസങ്ങളായി. കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിന്റെ നാലാം പേജിൽ പറയുന്നുണ്ട്. ഒരു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനായി സി എ ജി തന്നെ ഇറങ്ങുകയും അതിനുവേണ്ടി വാർത്തകൾ ചോർത്തുകയും ചെയ്യുന്നു. ബി ജെ പിയുമായി ഒത്തുകളിച്ച് ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷം കിഫ്‍ബിയെ തകർക്കുകയാണ്. ഈ നീക്കത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണം. യു ഡി എഫ് സർക്കാർ സി എ ജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോൾ പറഞ്ഞതിനപ്പുറം ഒന്നും ഇടതുപക്ഷ സർക്കാരും ചെയ്തിട്ടില്ല.സർക്കാരിന് ഭയക്കേണ്ട ആവശ്യമില്ല. നിമപരമായി മസാലബോണ്ടിന് അനുമതിയുണ്ട്. മസാലബോണ്ടിന് ആർ ബി ഐ നൽകിയത് എൻ ഒ സിയാണ്. അതല്ലാതെ മറ്റെന്തുവേണം. മറ്റുകാര്യങ്ങൾ നോക്കേണ്ടത് വായ്പ നൽകുന്നവരാണ്’- ധനമന്ത്രി തോമസ് ഐസക് പറയുന്നതാണ് ഇതൊക്കെ. ഐസക്കിന് ഇതെന്തു പറ്റി. മൊത്തം റീൽ തെറ്റിയോ. എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്. ഭയപ്പെടുവാൻ വേണ്ടി
കിഫ്ബിയില് എന്താണ് ചെയ്തു വെച്ചിരിക്കുന്നത്. ഉള്ളത് ജനത്തോടെ തുറന്നു പറയാമല്ലോ. അതൊരു ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയാൽ നാണക്കേടാവും ഐസക്കേ. അത് കൂടിയായാൽ എല്ലാം പൂർത്തിയാകും ഐസക്കേ. കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്ന് മസാല ബോണ്ടുകൾ വാങ്ങിയ സംസ്ഥാനസർക്കാരിന്റെ നടപടിയെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത് ഐസക്കിനെ കൂടുതൽ കുഴപ്പത്തിലാ ക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആർ ബി ഐയിൽ നിന്ന് വിവരങ്ങൾ ഇ ഡി തേടുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button