Latest NewsNewsSports

രണ്ട് കിലോമീറ്റര്‍ ഓടാനായില്ല, ബി.സി.സി.ഐ ഫിറ്റ്​നെസ്​ ​ടെസ്​റ്റ്​ തോറ്റ്​ സഞ്​ജുവും ഇഷാനും

മുംബൈ: ടീം ഫിറ്റ്​നെസ്​ ഉറപ്പാക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ്​ കണ്‍ട്രോള്‍ ബോര്‍ഡ്​ വീണ്ടും ഏര്‍പെടുത്തിയ രണ്ടു കിലോമീറ്റര്‍ ഓട്ടം തോറ്റ്​ മലയാളി താരം സജ്​ഞു സാംസണ്‍ ഉള്‍പെടെ ആറു പേര്‍. ഇഷാന്‍ കിഷന്‍, നിതീഷ്​ റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ഥ്​ കൗള്‍, ജയദേവ്​ ഉനദ്​കട്ട്​ എന്നിവരാണ്​ ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ്​ അക്കാദമിയില്‍ ആരംഭിച്ച ഫിറ്റ്​നസ്​ റണ്‍’ പരാജയപ്പെട്ടത്​.

പുതുതായി ഉള്‍പെടുത്തിയതായതിനാല്‍ എല്ലാവര്‍ക്കും ഫിറ്റ്​നെസ്​ ഉറപ്പാക്കാന്‍ രണ്ടാമതും അവസരം നല്‍കും. അതിലും പരാജയമായാല്‍ ഇംഗ്ലണ്ടിനെതിരായ വരുന്ന മൂന്ന്​ ഏകദിനങ്ങള്‍, അഞ്ച്​ ട്വന്‍റി20കള്‍ എന്നിവയടങ്ങിയ വൈറ്റ്​ബാള്‍ പരമ്പരയില്‍ ഇവര്‍ക്ക്​ ഇടം അപകടത്തിലാകും.

2018ല്‍ സാംസണ്‍, മുഹമ്മദ്​ ഷമി, അംബാട്ടി റായുഡു എന്നിവര്‍ സമാനമായി യോ-യോ ടെസ്​റ്റ്​ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട്​ പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്നുള്‍പെടെ ഇവര്‍ പുറത്തായി. അടുത്തിടെ ആസ്​ട്രേലിയക്കെതിരെ നടന്ന ട്വന്‍റി20 പരമ്പരയില്‍ സാംസണ്‍ അംഗമായിരുന്നു.

20ലധികം താരങ്ങള്‍ക്കാണ്​ യോ​-യോ ടെസ്​റ്റും രണ്ടു കിലോമീറ്റര്‍ ഓട്ടവും നടത്തി ഫിറ്റ്​നസ്​ പരിശോധിക്കുന്നത്​. ഈ വര്‍ഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിലുള്‍പെടെ ഇറങ്ങാനുള്ള ടീമിനെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ്​ പരിശോധന.

ബാറ്റ്​സ്​മാന്‍, വിക്കറ്റ്​കീപര്‍, സ്​പിന്നര്‍ എന്നിവര്‍ എട്ടുമിനിറ്റും 30 സെക്കന്‍ഡുമെടുത്ത്​ രണ്ടു കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കണമെന്നാണ്​ ചട്ടം. ഫാസ്​റ്റ്​ബൗളര്‍ക്ക്​ സമയപരിധി പിന്നെയും ചുരുങ്ങി എട്ടുമിനിറ്റ്​ 15 സെക്കന്‍ഡാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button