ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 50 പേരെ പരിശോധിച്ചതിൽ 33 പേര്‍ക്ക് കൊവിഡ്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്‍പത് പേര്‍ക്ക് പരിശോധന നടത്തിയതില്‍ ആണ് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അടഞ്ഞുകിടന്നിരുന്ന പച്ചക്കറി മാര്‍ക്കറ്റ് തിങ്കളാഴ്ച തുറന്നിരുന്നത് അധികൃതർ പിന്നീട് അടപ്പിച്ചു.
കോട്ടയം ജില്ലയില്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധന വ്യാപകമാക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തീരുമാനമെടുതത്വത്തിന്റെ ഭാഗമായാണ് ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. മുന്‍പ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ച് അണുനശീകരണം അടക്കം നടത്തിയിരുന്നതാണ്. ഇതിന് പിന്നാലെ അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് തിങ്കളാഴ്ചയാണ് തുറക്കുന്നത്. തിങ്കളാഴ്ച രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 33 പേര്‍ക്ക് പോസിറ്റീവ് റിസള്‍ട്ട് വന്നിരിക്കുന്നത്. ഇവരെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.