കേരളത്തില്‍ അന്തിമജിഹാദിനൊരുങ്ങി ഇസ്ലാമിക് സ്റ്റേറ്റ്
കൊച്ചി: കേരളത്തില്‍ അന്തിമജിഹാദിനൊരുങ്ങുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന് തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ കണ്ടെത്തല്‍. അല്‍ കേരള മിലിറ്ററി ബ്രിഗേഡ് എന്നാണ് ഇതിനായി കച്ചകെട്ടിയിറങ്ങിയവരെ വിളിക്കുന്നത്. പത്ത് അംഗങ്ങള്‍ വീതമുള്ള 3200 സ്ലീപ്പര്‍ സെല്ലുകളാണ് ജിഹാദിനായി പ്രവര്‍ത്തിക്കുന്നതെന്നും തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യ പറയുന്നു.
സ്ലീപ്പര്‍ സെല്‍ അംഗങ്ങളില്‍ 40 ശതമാനത്തിലധികം സ്ത്രീകളാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വെളിച്ചത്തുവന്നത് എന്‍ഐഎ അറസ്റ്റ് ചെയ്ത അല്‍ കേരള ബ്രഗേഡിലെ വനിത ചാവേറുകളില്‍ നിന്നാണ്. മിസ്ഫ സിദ്ധിഖ്, ഷിഫ ഹാരിസ് എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. നവമാധ്യമങ്ങളെ പരമാവധി ഉപയോഗിച്ച് തങ്ങളുടെ ബ്രിഗേഡിലേക്ക് ആളെക്കൂട്ടുകയാണ് ഇവരുടെ രീതി.
ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരാണ് ബ്രിഗേഡില്‍ കൂടുതലുള്ളത്. വിലകൂടിയ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലെറ്റ് എന്നിവ ഉപയോഗിക്കുന്നവരാണ് ബ്രിഗേഡില്‍ ആളെക്കൂട്ടുന്നതിന് മുന്നില്‍ നില്‍ക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും അത്യന്താധുനിക ആയുധങ്ങളുടെ ഉപയോഗത്തിലടക്കം പരിശീലനം സിദ്ധിച്ചവരാണ്. നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കപ്പുറം സമൂഹത്തെ സ്വാധീനിക്കുന്ന സിനിമ, മാധ്യമങ്ങള്‍ മുതലായവയിലും ബ്രിഗേഡിലെ അംഗങ്ങള്‍ കര്‍ത്തവ്യനിരതരായി പണിയെടുക്കുന്നുണ്ട്.
ആവശ്യക്കാര്‍ക്ക് എന്തും നല്‍കാന്‍ ഇവര്‍ക്ക് മടിയില്ല. പണം, സെക്‌സ്, വിദേശത്ത് ഉന്നത ജോലി, വാഹനം തുടങ്ങി ബ്രിഗേഡിലേക്കെത്തിക്കാന്‍ എന്തും നല്‍കുന്നതിന് ഇവര്‍ തയാറാണ്.
ബ്രിഗേഡിലെ അംഗങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി കൊല്ലാനും ചാവാനും തയറായാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യങ്ങള്‍ പുറത്തുവന്നതോടെ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അങ്കലാപ്പിലാണ്. അടുത്തിടെ സര്‍വീസില്‍ നിന്നു വിരമിച്ച പോലീസ് മേധാവികള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഇത്തരമൊരു അവസ്ഥ സംജാതമാകാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.