Kerala NewsLatest News

കേരള ബാങ്ക് എ ടി എം തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: കേരള ബാങ്ക് എ ടി എം തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവര്‍ മൂന്ന് പേരും കാസര്‍കോട് സ്വദേശികളാണെന്നാണ് സൂചന. വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് കേരള ബാങ്കിന്റെ വിവിധ എ ടി എമ്മുകളില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്്. തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം എന്നീ ജില്ലകളിലെ എ ടി എമ്മുകളില്‍ നിന്നാണ് പണം തട്ടിയിട്ടുള്ളതായാണ്് കണ്ടെത്തിയിട്ടുണ്ട്.

സൈബര്‍ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഏത് ബാങ്കിന്റെ കാര്‍ഡുപയോഗിച്ചും മറ്റ് ബാങ്കുകളുടെ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എന്നാല്‍ എ ടി എം ഏതു ബാങ്കിന്റെ ആണോ, ആ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നുമായിരിക്കും പണം പിന്‍വലിക്കപ്പെടുക. വൈകിട്ട് റിസര്‍വ് ബാങ്കിന്റെ സോഫ്റ്റ്വെയര്‍ വഴി പണം പിന്‍വലിച്ച ആളിന്റെ അക്കൗണ്ടില്‍ നിന്നും ബാങ്കിന്റെ അക്കൗണ്ടില്‍ പണം എത്തും.

അതേസമയം ഇവിടെ വൈകുന്നേരം പണം എത്താതായതോടെയാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്ന് കേരള ബാങ്ക് അധികൃതര്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button