യുപി സർക്കാറിൻറെ സമൂഹമാധ്യമ പേജ് കൈകാര്യം ചെയ്തിരുന്ന ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു
ലഖ്നോ: യുപി സർക്കാറിൻറെ ഐ.ടി വിഭാഗത്തിലെ സമൂഹമാധ്യമ പേജ് കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ലഖ്നോ ഇന്ദിര നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് .
28 കാരനായ പാർഥ് ശ്രീവാസ്തവയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. മുതിർന്ന ജീവനക്കാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ പരാമർശിക്കുന്നു .
പാർഥ്’ ബേസിൽ’എന്ന സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് . യു.പി സർക്കാറിന്റെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ കമ്ബനിയാണ്. കമ്ബനിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ പുഷ്പേന്ദ്രക്കെതിരെയാണ് ആത്മഹത്യ കുറിപ്പിലെ പരാമർശം. പുഷ്പേന്ദ്ര തന്നെ വഞ്ചിച്ചതായും ഉപദ്രവിച്ചതായും ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതായും പാർഥ് കുറിപ്പിൽ ആരോപിക്കുന്നു .പാർഥിന്റെ ആത്മഹത്യക്കുറിപ്പ് വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു.