നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് കനത്ത പിഴ ഈടാക്കുന്നു; കോവിഡ് നിബന്ധനകളിലെ അശാസ്ത്രീയതക്കെതിരെ പ്രതിപക്ഷം സഭയില്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പാളിച്ചകളും ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയം. പ്രതിപക്ഷത്തു നിന്ന് കെ. ബാബുവാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു. നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് കനത്ത പിഴ ഇടാക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് കടന്ന പിഴ ഈടാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനങ്ങളുടെ മേല്‍ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും കെ. ബാബു പറഞ്ഞു.
പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിര്‍വഹണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ വിശദീകരിച്ചു. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്ബോള്‍ പൊലീസ് ഇടപെട്ടു. കുറച്ച് ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമസഭയില്‍ ബഹളം വെച്ചു.