Kerala NewsLatest News

കേരളത്തില്‍ വീണ്ടും തിമിംഗല ഛര്‍ദി, ഏഴര കോടി രൂപ വിലയുളള 5 കിലോ തൂക്കമുള്ള തിമിംഗല ഛര്‍ദിയുമായി 5 പേര്‍ പിടിയില്‍

മൂന്നാര്‍: കേരളത്തില്‍ വീണ്ടും തിമിംഗല ഛര്‍ദി. അഞ്ച് കിലോ തൂക്കമുള്ള ആംബര്‍ ഗ്രിസുമായി (തിമിംഗല ഛര്‍ദി) അഞ്ച് പേര്‍ മൂന്നാറില്‍ പിടിയില്‍. തമിഴ്‌നാട് ദിണ്ഡുക്കല്‍ വത്തലഗുണ്ട് സ്വദേശികളായ മുരുകന്‍, രവികുമാര്‍, തേനി പെരിയകുളം സ്വദേശി വേല്‍മുരുകന്‍, സേതു, മൂന്നാര്‍ സെവന്‍മല സ്വദേശിയായ മുനിയ സ്വാമി എന്നിവരാണ് പിടിയിലായത്.ഏഴര കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ തൂക്കമുള്ള ആംബര്‍ ഗ്രിസുമായാണ് ഇവര്‍ പിടിയിലായത്.

ഇന്നലെ രാവിലെയാണ് തമിഴ്‌നാട്ടില്‍ നിന്ന് പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇവരെ വനപാലകര്‍ പിടികൂടിയത്. വനം വകുപ്പ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍് മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ആഫീസര്‍ ഹരീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഒരു ലോഡ്ജ് ഉടമയായ മുരുകന് വില്‍ക്കാനായാണ് ആംബര്‍ ഗ്രിസ് പ്രതികള്‍ കൊണ്ടുവന്നതെന്നാണ് പുറത്ത്ുവരുന്ന റിപ്പോര്‍ട്ട്. ഇയാളെ പിടികൂടാനായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് റേഞ്ച് ആഫീസര്‍ അറിയിച്ചു.

ഇത് രണ്ടാം തവണയാണ് കേരളത്തില്‍ ആംബര്‍ ഗ്രിസ് പിടികൂടുന്നത്. തൃശൂര്‍ ചേറ്റുവയില്‍ 30 കോടി വില വരുന്ന 19 കിലോ വരുന്ന ആംബര്‍ ഗ്രിസുമായി മൂന്ന് പേര്‍ ഈ മാസം 9 ന്് പിടിയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button