CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് അടക്കം രണ്ടുപേര്‍ അറസ്റ്റിലായി.

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് അടക്കം രണ്ടുപേര്‍ പാലക്കാട് അറസ്റ്റിലായി. സിപിഎം പ്രാദേശിക നേതാവും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കല്ലേകുളങ്ങര പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് സര്‍വീസ് സൊസൈറ്റി സെക്രട്ടറിയുമായ അകത്തേത്തറ ശ്രീരത്നയില്‍ പുഷ്‌കരന്റെ മകന്‍ പി. രതീഷ് (44), കണ്ണൂര്‍ ചെണ്ടാട് പത്തിയനാട് സ്വദേശിയും ധോണി ഫാമിലെ ജീവനക്കാരനുമായ രാജീവന്‍ (46) എന്നിവര്‍ക്കെതിരെയാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.

13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പെണ്‍കുട്ടിയെകാണ്മാനില്ലെന്ന് കാണിച്ച് 16 നു ബന്ധുക്കള്‍ ഹേമാംബിക നഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വെല്ലൂരില്‍ ഉണ്ടെന്ന് കണ്ടെത്താനായി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തമിഴ്നാട് വെല്ലൂര്‍ സ്വദേശി അന്തോണി (21)ക്കൊപ്പം 16 നു പെണ്‍കുട്ടി ബൈക്കില്‍ വെല്ലൂരിലേക്ക് പോയിരുന്നു. പെൺകുട്ടിയെ കൗസിലിൻഡിനു വിധേയമാക്കുമ്പോഴാണ് മറ്റുരണ്ടു പേർ കൂടി തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് രതീഷ്, രാജീവന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നത്.
അവധി ദിവസമായിരുന്നു ഞായറാഴ്ച ബാങ്കിലേക്ക് വിളിച്ചുവരുത്തിയാണ് രതീഷ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിനല്കിയിരിക്കുകയാണ്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുകൂടിയായ രാജീവ്, ധോണി ഫാം ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ളവരാണ് രണ്ടു പ്രതികള്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ രതീഷ് നവ മാധ്യമങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടിയുള്ള പ്രചരണം നടത്തുന്ന വ്യക്തി കൂടെയാണ്. ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഞായറാഴ്ച ഏറെ വൈകി ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ് ചെയ്യുന്നത്. കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഹേമാംബിക പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button